scorecardresearch
Latest News

നേപ്പാളുമായുള്ള ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നു, ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് ഷി ജിൻപിങ്

തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യ തന്റെ രാഷ്ട്രീയ എതിരാളികളുമായി ചേർന്ന് ഗൂഡാലോചന നടത്തുകയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചിരുന്നു

നേപ്പാളുമായുള്ള ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നു, ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് ഷി ജിൻപിങ്

ബെയ്ജിങ്ങ്: നേപ്പാളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. നേപ്പാളും ചൈനയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 65-ാം വാർഷിക ദിനത്തിൽ നേപ്പാൾ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിക്ക് കൈമാറിയ സന്ദേശത്തിലാണ് ജിൻപിങ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് അയൽരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് ജിൻപിങ് പറഞ്ഞു. ചൈന-നേപ്പാൾ ബന്ധം വികസിപ്പിക്കുന്നതിന് താൻ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും ഉഭയകക്ഷി ബന്ധം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനായി നേപ്പാൾ പ്രസിഡൻറുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ജിൻപിങ് പറഞ്ഞു.

Read More: ഭൂരിപക്ഷം പ്രദേശത്തുനിന്നും സൈന്യം പിന്മാറിയെന്ന് ചൈന; പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യ

“നയതന്ത്ര ബന്ധം സ്ഥാപിച്ചതു മുതൽ ഇരു രാജ്യങ്ങളും പരസ്പരം ബഹുമാനിക്കുകയും തുല്യരായി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. പരസ്പര വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുകയും ചെയ്തു,”

“വികസനത്തിനു വേണ്ടിയുള്ള ശാശ്വതമായ സൗഹൃദത്തിലേക്കും സഹകരണത്തിലേക്കും തന്ത്രപരമായ പങ്കാളിത്തത്തിലേക്കും ഉഭയകക്ഷി ബന്ധത്തെ ഉയർത്തി. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇരുപക്ഷവും ഒരുമിച്ച് മുന്നേറി. ചൈനയും നേപ്പാളും തമ്മിലുള്ള സൗഹൃദത്തിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർക്കുകയാണ്,” ജിൻപിങ് പറഞ്ഞതായി സിൻഹുവ റിപ്പോർട്ട് ചെയ്തു.

1955 ഓഗസ്റ്റ് 1 നാണ് നേപ്പാളും ചൈനയും നയതന്ത്ര ബന്ധം സ്ഥാപിച്ചത്. 65ാം വാർഷിക ദിനത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലിയും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങും ആശംസകൾ കൈമാറി. ചൈന എല്ലായ്പ്പോഴും നേപ്പാളിന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി കെപി ശർമ ഒലി പറഞ്ഞതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read More: റഫാലിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ, വിമാനം എന്തുകൊണ്ട് 1,670 കോടി രൂപയ്ക്ക് വാങ്ങിയെന്ന് കോൺഗ്രസ്

നേപ്പാളിൽ ചൈനയുടെ രാഷ്ട്രീയ സ്വാധീനം സമീപ വർഷങ്ങളിൽ വർധിച്ചു വരികയാണ്. വൺ ബെൽറ്റ് വൺ റോഡ് പദ്ധതി പ്രകാരം ചൈന നേപ്പാളിൽ ശതകോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രാൻസ് ഹിമാലയൻ കണക്റ്റിവിറ്റി നെറ്റ്വർക്ക് അടക്കമുള്ള പദ്ധതികളാണ് ചൈന നേപ്പാളിൽ നടപ്പാക്കുന്നത്.

ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രധാനമന്ത്രി ഒലിക്കെതിരേ വിമത നീക്കങ്ങൾ നടക്കുന്നുണ്ട്. ഒലിയുടെ ഭരണത്തിലാണ് നേപ്പാൾ-ചൈന ബന്ധം ശക്തിപ്പെട്ടത്. നേപ്പാൾ ഇന്ത്യയെ ആശ്രയിക്കുന്നത് ഈ കാലയളവിൽ കുറയുകയും ചെയ്തു.

Read More: നിങ്ങളുടെ ചായ വേണ്ട; പ്രിയങ്കയെ അത്താഴത്തിന് ക്ഷണിച്ച് ബിജെപി നേതാവ്

പാർട്ടിയിലെ വിമത നീക്കങ്ങൾക്കിടെ പ്രധാനമന്ത്രിക്ക് പിന്തുണ തേടി നേപ്പാളിലെ ചൈനീസ് അംബാസഡർ ഹു യാങ്കി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സന്ദർശിച്ചിരുന്നു. പാർട്ടി നേതാവ് പുഷ്പ കമൽ ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കെതിരായ വിമത നീക്കം. പ്രചണ്ഡ അടക്കമുള്ള നേതാക്കളെ ചൈനീസ് അംബാഡർ സന്ദർശിച്ചിരുന്നെങ്കിലും വിമത നീക്കം കുറഞ്ഞില്ല.

തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യ തന്റെ രാഷ്ട്രീയ എതിരാളികളുമായി ചേർന്ന് ഗൂഡാലോചന നടത്തുകയാണെന്ന് കഴിഞ്ഞ മാസം ഒലി ആരോപിച്ചിരുന്നു.ഇന്ത്യയ്‌ക്കെതിരേ വിവാദ പരാമർശങ്ങളും ഒലി നടത്തിയിരുന്നു.

പ്രചണ്ഡയും മുതിർന്ന നേതാവ് മാധവ് നേപ്പാളും ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. തുർന്നാണ് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായത്.

Read more: Want to push for continued advancement of China-Nepal ties: Xi Jinping

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nepal china ties streanthening xi jinping