scorecardresearch
Latest News

വിദ്യാഭ്യാസനയത്തില്‍ സര്‍ക്കാർ ഇടപെടല്‍ വളരെ കുറച്ച് മതി: പ്രധാനമന്ത്രി

വിദേശനയം രാജ്യത്തിന്റെ നയമാണ്, പ്രതിരോധ നയവും രാജ്യത്തിന്റെ നയമാണ്, അതുപോലെ തന്നെ വിദ്യാഭ്യാസ നയവും രാജ്യത്തിന്റെ നയമാണ്

national education policy, national education policy 2020, pm modi, pm modi speech live, pm modi speech today, president ram nath kovind, ram nath kovind, pm narendra modi live, modi, modi live, modi live speech, modi today speech live, pm modi live news, national education policy, national education policy 2020, new national education policy, education policy news, new education policy news, new education policy 2020 news

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇപി 2020) പ്രധാനമാണെന്നും എന്നാൽ സർക്കാർ ഇടപെടൽ കുറവായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസനയം സിലബസിൽ ഒതുങ്ങാതെ വിദ്യാർഥികളെ വിമർശനാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാകുമെന്നും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ജീവിതത്തിന് ഒരു പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനുള്ള മാർഗം വിദ്യാഭ്യാസനയം ചൂണ്ടിക്കാട്ടുന്നു” എന്ന് പറഞ്ഞ മോദി, ഈ നയം രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് പുതിയ ദിശ നൽകുമെന്നും കൂട്ടിച്ചേർത്തു. “എൻ‌ഇ‌പി, നാം‌ പഠിപ്പിക്കുന്നതിലും പഠിക്കുന്നതിലും മാറ്റങ്ങൾ‌ വരുത്തുക മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ഒരു പുതിയ ദിശ നൽകുകയും ചെയ്യും. ഇത് ഇന്ത്യ ആഗ്രഹിക്കുന്ന ആത്മനിഭർ ഭാരതത്തെ രൂപപ്പെടുത്തും,” മോദി പറഞ്ഞു.

Read More: Covid-19 vaccine tracker, Sept 7: റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഡാറ്റ ഇന്ത്യയ്ക്ക് കൈമാറി; മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലും അസം, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ബീഹാർ, ഒഡീഷ, ഛത്തീസ്‌ഗഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാരും സമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡന്റ് റാം നാഥ് കോവിന്ദും വീഡിയോ കോൺഫറൻസിന്റെ ഭാഗമായിരുന്നു.

ഇത് രാജ്യത്തിന്റെ വിദ്യാഭ്യാസ നയമാണെന്നും സർക്കാരിന്റേതല്ലെന്നും സമ്മേളനത്തിൽ സംസാരിച്ച മോദി പറഞ്ഞു. “വിദേശനയം രാജ്യത്തിന്റെ നയമാണ്, പ്രതിരോധ നയവും രാജ്യത്തിന്റെ നയമാണ്, അതുപോലെ തന്നെ വിദ്യാഭ്യാസ നയവും രാജ്യത്തിന്റെ നയമാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

ബാഗിന്റെയും വാർഷിക പരീക്ഷകളുടെയും ഭാരത്തെയും സാമൂഹിക സമ്മർദ്ദത്തെയും ദേശീയ വിദ്യാഭ്യാസ നയം അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. “പുതിയ നയം അടിസ്ഥാനപരമായ പഠനം, ഭാഷകൾ, പഠന ഫലങ്ങൾ, അധ്യാപക പരിശീലനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇതിൽ ഓരോ വിദ്യാർത്ഥിയെയും ശാക്തീകരിക്കുന്നതിനുള്ള ഒരു മാർഗം കാണിച്ചിരിക്കുന്നു. കൂടുതൽ അധ്യാപകർ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് കൂടുതൽ പ്രസക്തവും വിശാലവുമായിരിക്കും,” മോദി പറഞ്ഞു.

വൈസ് ചാൻസലർമാരും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുത്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വശങ്ങൾ മനസിലാക്കാൻ, വിവിധ വെബിനാർ, വെർച്വൽ കോൺഫറൻസുകൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ ഉന്നത വിദ്യാഭ്യാസം വിദേശ സർവകലാശാലകളിലേക്ക് തുറക്കുക, യുജിസിയും അഖിലേന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (എ ഐ സി ടി ഇ) പൊളിച്ചു പണിയുക, ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള നാല് വർഷത്തെ മൾട്ടി ഡിസിപ്ലിനറി ബിരുദ പ്രോഗ്രാം അവതരിപ്പിക്കൽ, എംഫിൽ നിർത്തലാക്കൽ എന്നിവ ഉൾപ്പെടെയുള്ള വലിയ മാറ്റങ്ങൾ എൻ‌ഇ‌പി നിർദേശിക്കുന്നു.

Read More: NEP 2020 key to fulfil nation’s aspirations, govt intervention should be minimal: PM Modi

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nep 2020 key to fulfil nations aspirations govt intervention should be minimal pm modi