/indian-express-malayalam/media/media_files/uploads/2023/07/Sharad-Pawar.jpg)
ശരദ് പവാര്‍ മാധ്യമങ്ങളെ കാണുന്നു. എക്സ്പ്രസ് ഫൊട്ടോ: പവന്‍ കെ
പ്രായം കണക്കിലെടുത്ത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തയാറാകണമെന്ന അജിത് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുതിര്‍ന്ന് എന്‍സിപ് നേതാവ് ശരദ് പവാര്‍. താന്‍ ക്ഷീണതനല്ലെന്നും വിരമിച്ചിട്ടില്ലെന്നുമായിരുന്നു ശരദ് പവാറിന്റെ വാക്കുകള്‍.
"എന്താണ് പ്രായവുമായി ഇതിന് ബന്ധം, ഞാന്‍ ക്ഷീണതനായിട്ടില്ല, വിരമിച്ചിട്ടുമില്ല. മൊറാര്‍ജി ദേശായ് ഏത് പ്രായത്തിലാണ് പ്രധാനമന്ത്രിയായതെന്ന് നിങ്ങള്‍ക്കറിയാമൊ. 70 വയസിന് മുകളില്‍ പ്രായമുള്ള എത്രയൊ നേതാക്കന്മാര്‍ നമുക്ക് ചുറ്റിലുമുണ്ട്. എനിക്ക് പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമില്ല. എനിക്ക് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതി," ശരദ് പവാര്‍ വ്യക്തമാക്കി.
"എന്നോട് വിരമിക്കാന്‍ പറയാന്‍ അവര്‍ ആരാണ്, എനിക്ക് ഇപ്പോഴും പ്രവര്‍ത്തിക്കാനാകും," 83-കാരനായ ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
"ഇന്നത്തെ സാഹചര്യം എനിക്ക് പുതുമയുളളതല്ല. 1980-ല്‍ 58 എംഎല്‍എമാരില്‍ 52 പേരും പുറത്ത് പോയിരുന്നു. ആറ് എംല്‍എമാരുമായി പാര്‍ട്ടിയെ നയിച്ച വ്യക്തിയാണ് ഞാന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് പാര്‍ട്ടിയെ വളര്‍ത്താന്‍ എനിക്കറിയാം. കുടുംബത്തില്‍ വേര്‍തിരിവുകള്‍ സംഭവിച്ചതായി ഞാന്‍ വിശ്വസിക്കുന്നില്ല, ആരെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഞാനില്ല," ശരദ് പവാര്‍ പറഞ്ഞു.
അജിത് പവാറിനൊപ്പം നിന്ന ചഗൻ ഭുജ്ബാലിന്റെ മണ്ഡലമായ യെയോലയിൽ നടന്ന റാലിക്ക് മുന്നോടിയായി നാസിക്കിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ മകള്‍ സുപ്രിയക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന പ്രഫുല്‍ പട്ടേലിന്റെ ആരോപണങ്ങള്‍ക്കും ശരദ് പവാര്‍ മറുപടി പറഞ്ഞു.
"പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുപ്രിയ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് സുപ്രിയ വിജയിക്കുകയും ചെയ്തു. പ്രഫുല്‍ പട്ടേലിനെ 10 വര്‍ഷമാണ് കേന്ദ്ര മന്ത്രിയാക്കിയത്. അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷവും പരിഗണിച്ചു. രണ്ട് തവണയാണ് രാജ്യസഭയിലേക്ക് അയച്ചത്," ശരദ് പവാര്‍ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ ശരദ് പവാര്‍ നിഷേധിച്ചില്ല. രാഷ്ട്രീയത്തില്‍ വിവിധ പാര്‍ട്ടികളോട് ചര്‍ച്ചകള്‍ നടത്തും. അതിനര്‍ത്ഥം സഖ്യമുണ്ടാക്കുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.