scorecardresearch

നെഹ്റുവിന്റെ പേര് വെട്ടി; എന്‍എംഎംഎല്‍ ഇനി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി

സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം

സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം

author-image
Divya A
അപ്‌ഡേറ്റ് ചെയ്‌തു
New Update
nehru-memorial

Nehru-memorial

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റെ പേര് മാറ്റി. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) ഇനി മുതല്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നായിരിക്കും.

Advertisment

സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. എന്‍എംഎംഎല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്.

1929-30 കാലഘട്ടത്തില്‍ എഡ്വിന്‍ ലുറ്റിയന്‍സിന്റെ സാമ്രാജ്യ തലസ്ഥാനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച തീന്‍ മൂര്‍ത്തി ഭവന്‍ ഇന്ത്യയിലെ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ ഔദ്യോഗിക വസതിയായിരുന്നു. 1948 ഓഗസ്റ്റില്‍, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായി ഇത് മാറി, 1964 മെയ് 27-ന് മരിക്കുന്നതുവരെ 16 വര്‍ഷം അദ്ദേഹം അവിടെ താമസിച്ചു. തീന്‍ മൂര്‍ത്തി ഭവന്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെ ഒരു മ്യൂസിയവും ലൈബ്രറിയും ഉണ്ട്.

1964 നവംബര്‍ 14-ന് നെഹ്റുവിന്റെ 75-ാം ജന്മദിനത്തില്‍ പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ തീന്‍ മൂര്‍ത്തി ഹൗസ് രാജ്യത്തിന് സമര്‍പ്പിക്കുകയും നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം ഇതിന്റെ നിയന്ത്രണ ചുമതലയ്ക്കായി എന്‍എംഎംഎല്‍ സൊസൈറ്റി രൂപീകരിക്കുകയായിരുന്നു.

Advertisment

കോണ്‍ഗ്രസിന്റെ എതിര്‍പ്പ് വകവയ്ക്കാതെ 2016-ല്‍, ഈ പരിസരത്ത് ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും സമര്‍പ്പിക്കപ്പെട്ട ഒരു മ്യൂസിയം സ്ഥാപിക്കാനുള്ള ആശയം പ്രധാനമന്ത്രി മോദി മുന്നോട്ടുവച്ചിരുന്നു. കാമ്പസില്‍ പ്രധാനമന്ത്രി സംഗ്രഹാലയം നിര്‍മ്മിച്ചു, 2022 ഏപ്രില്‍ 21 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. എന്‍എംഎംഎല്ലിന്റെയും തീന്‍ മൂര്‍ത്തി സമുച്ചയത്തിന്റെയും മാറ്റത്തിന് പിന്നിലുള്ള അജണ്ടയില്‍ ആശങ്കയറിയിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു.

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളും അവര്‍ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളോടുള്ള പ്രതികരണങ്ങളും പുതിയ രൂപത്തില്‍ സ്ഥാപനം പ്രദര്‍ശിപ്പിക്കുന്നതിനാല്‍ പേര് മാറ്റാനുള്ള നിര്‍ദ്ദേശത്തെ വ്യാഴാഴ്ച നടന്ന യോഗത്തില്‍ രാജ്നാഥ് സിംഗ് സ്വാഗതം ചെയ്തു. എന്‍എംഎംഎല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Jawaharlal Nehru Prime Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: