Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

കർണാടകക്ക് പുറത്തുനിന്നുള്ളവർക്ക് ബെംഗളൂരുവിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഏപ്രിൽ ഒന്നു മുതൽ ആർടി-പിസിആർ കോവിഡ് -19 പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണാടക. ഏപ്രിൽ ഒന്നു മുതൽ കർണാടകയ്ക്ക് പുറത്തു നിന്നുള്ളവർക്ക് ബെംഗളൂരുവിൽ പ്രവേശിക്കണമെങ്കിൽ ആർടി-പിസിആർ കോവിഡ് -19 പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്.

വരും ദിവസങ്ങളിൽ കേസുകൾ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ബെംഗളൂരുവിലെ 60 ശതമാനത്തിലധികം കേസുകൾ കണ്ടെത്തിയത് അന്തർസംസ്ഥാന യാത്രക്കാരിലാണെന്നും നിരീക്ഷിച്ച ശേഷം എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായിരിക്കുമെന്നും സുധാകർ പറഞ്ഞു. കർണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാർ ഉൾപ്പെടെയുള്ളവർക്ക് ഈ നിയമം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More: 1989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1865 പേർക്ക് രോഗമുക്തി

നിലവിൽ കേരളത്തിൽ നിന്നുമുള്ള എല്ലാ യാത്രക്കാർക്കും കർണാടകയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തിങ്കളാഴ്ച വരെ ആന്റിജന്‍ പരിശോധനഫലമുണ്ടെങ്കില്‍ അതിര്‍ത്തി കടന്നുപോകാന്‍ കഴിയുമായിരുന്നുവെങ്കിലും ചൊവ്വാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ പരിശോധനഫലമാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മൂലഹള്ള ചെക്‌പോസ്റ്റില്‍ എത്തിയ പരിശോധന റിപ്പോര്‍ട്ടില്ലാത്ത യാത്രക്കാരെ തിരിച്ചയച്ചിരുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ക്ക് ഇത് കാരണം പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധനഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. അതേസമയം ഇത്തരം പരിശോധന സംവിധാനങ്ങള്‍ കര്‍ണാടകയുടെ അതിര്‍ത്തികളില്‍ എവിടെയുമില്ല. ആര്‍ടിപിസിആര്‍ ആവശ്യപ്പെടുന്ന മുറക്ക് മൂലഹള്ളയില്‍ നിന്നാണെങ്കില്‍ 12 കിലോമീറ്ററിലധികം തിരികെ സഞ്ചരിച്ച് സുല്‍ത്താന്‍ബത്തേരി ടൗണിലെത്തി വേണം പരിശോധന നടത്താന്‍.

തമിഴ്‌നാട് കഴിഞ്ഞ മാസം നിയന്ത്രണം കടുപ്പിച്ചിരുന്നുവെങ്കിലും പരിശോധനക്കുള്ള സൗകര്യം അതിര്‍ത്തിയില്‍ തന്നെ ഒരുക്കിയതിനാല്‍ യാത്രക്കാര്‍ക്ക് ഇത്രത്തോളം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നിലവില്‍ ഇ-പാസ് ഒഴികെ കടുത്ത നിയന്ത്രണങ്ങളെല്ലാം തമിഴ്‌നാട് പിന്‍വലിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Negative rt pcr report mandatory from april 1 to enter bengaluru from outside state

Next Story
ബിജെപി ഒരു എതിരാളിയേ അല്ല; മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ: കനിമൊഴിKanimozhi, MeToo
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express