ന്യൂഡൽഹി:∙നീറ്റ്​ (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിബിഎസ്ഇയുടെ cbseneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം.

മേയ് ആറിനാണ് പരീക്ഷ നടന്നത്. 13 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. രാജ്യത്തെ 136 പട്ടണങ്ങളിലെ 2225 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായാണ് പരീക്ഷ നടന്നത്.

പരീക്ഷയുടെ ഉത്തര സൂചികയും ഒഎംആർ ഷീറ്റും ടെസ്റ്റ് ബുക്‌ലെറ്റിന്റെ കോഡും മേയ് 25 ന് സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു. ഇവ പരിശോധിച്ചശേഷം മേയ് 27 വരെ പരാതികൾ അറിയിക്കാനും വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരുന്നു. പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ ഉത്തര സൂചിക തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലേക്ക് എംബിബിഎസ് ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനം നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook