ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുളള ദേശീയ യോഗ്യത പരീക്ഷയായ നീറ്റ് (നാഷനൽ എലിജിബിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഫലം പ്രസിദ്ധീകരിച്ചു. cbseresults.nic.in, cbseneet.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. രാജ്യത്താകമാനം 11 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഫലം പുറത്തുവന്നതോടെ സംസ്ഥാന മെഡിക്കൽ പ്രവേശനത്തിനുളള നടപടികൾ പ്രവേശന പരീക്ഷ കമ്മിഷണർ ആരംഭിക്കും.

നീറ്റ് ഫലം സിബിഎസ്ഇയ്ക്ക് പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് എതിരെയാണ് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ