ചെന്നൈ: മെഡിക്കൽ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ് വിദ്യാർഥിനി അനിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ വൻ പ്രതിഷേധം. ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളാണ് പ്രതിഷേധവുമായി മൗണ്ട് റോഡിലെ തെരുവുകൾ കൈയ്യടക്കിയത്.

പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നീറ്റ് അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തണമെന്ന കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച അനിതയെ ഇന്നലെയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

എസ്എഫ്ഐയുടെയും റവല്യുഷണറി സ്റ്റുഡന്റ്സ് ആന്റ് യൂത്ത് ഫ്രണ്ടുമാണ് പ്രതിഷേധത്തിന്റെ മുൻനിരയിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ