ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷാ സമയം. രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ പരീക്ഷ മാറ്റിവച്ചു. എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെയുളള മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഇന്ന് നടക്കുന്നത്.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളാണ് ഉള്ളത്. ദേശീയ പരീക്ഷാ ഏജന്‍സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വയ്ക്കണം.
Read: പഠിച്ചതുകൊണ്ട് കഴിഞ്ഞില്ല; നീറ്റ് പരീക്ഷയിൽ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം
ഡ്രസ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അരക്കൈ വസ്ത്രങ്ങള്‍, ഹീല്‍ കുറഞ്ഞ ചെരുപ്പുകള്‍ എന്നിവയേ ധരിക്കാവൂ. വാച്ച്, ബ്രേസ്ലെറ്റ്, തൊപ്പി തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. 75 മാര്‍ക്കിന്റെ 180 ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് ഉത്തരത്തിന് ഒരു മാര്‍ക്ക് കുറയും.