scorecardresearch

വനിത കായിക താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, പരാതി പരിഹാര സംവിധാനം വേണം: ജസ്റ്റിസ് ഹിമ കോലി

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം.

author-image
WebDesk
New Update
hema Kohli|women sports| redressal system| SC judge

വനിതാ കായിക താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, പരാതി പരിഹാര സംവിധാനം വേണം: ജസ്റ്റിസ് ഹിമ കോലി

ന്യൂഡല്‍ഹി: കായിക മേഖലയില്‍ പരാതികള്‍ പരിഹരിക്കാന്‍ ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോലി. ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം.

Advertisment

ലിംഗാധിഷ്ഠിത ദുരാചാരങ്ങളും അത്തരം പരാതികളുടെ സമയബന്ധിതമായ പരിഹാരവും റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് ഹിമ കോലി പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കാമ്പസ് ലോ സെന്ററില്‍ 'സ്പോര്‍ട്സിലൂടെ സ്ത്രീ ശാക്തീകരണം' എന്ന ദേശീയ സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മേഖലയിലെ പരാതി പരിഹാരത്തിനായി ഹെല്‍പ്പ്ലൈനുകള്‍ രൂപീകരിക്കുക, പരാതികള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര നിയമപരമായ കമ്മിറ്റികള്‍ സ്ഥാപിക്കുക, കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തുക എന്നിവ ഉള്‍പ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു.

''സുരക്ഷിതവും ഉള്‍ക്കൊള്ളുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് സ്പോര്‍ട്സിലെ സ്ത്രീകള്‍ എല്ലാത്തരം വിവേചനങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും ബഹുമാനവും അന്തസ്സും സംരക്ഷണവും അര്‍ഹിക്കുന്നു എന്ന ശക്തമായ സന്ദേശം മുഴുവന്‍ സമൂഹത്തിനും നല്‍കും,'' അവര്‍ പറഞ്ഞു.

അടുത്തിടെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമം, 2013 കൈകാര്യം ചെയ്യുന്ന ഒരു വിധിന്യായത്തില്‍, ജസ്റ്റിസ് ഹിമ കോ്ലി, രണ്ടംഗ ബെഞ്ചിന് വേണ്ടി എഴുതിയ ഒരു റിപ്പോര്‍ട്ട് ഫ്‌ലാഗ് ചെയ്തിരുന്നു. ദേശീയ ദിനപത്രം' 30 ദേശീയ കായിക ഫെഡറേഷനുകളില്‍ 16 എണ്ണത്തിനും എിഒഎസ്എച്ച് പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) ഇല്ല. ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകളില്‍ പകുതിയിലും നിയമപ്രകാരം ഐസിസി ഇല്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് മെയ് നാലിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുസ്തി ഉള്‍പ്പെടെ അഞ്ച് ഫെഡറേഷനുകള്‍ക്ക് ഐസിസി ഇല്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Advertisment

റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് ജസ്റ്റിസ് കോഹ്ലി എഴുതി: ''ഇത് തീര്‍ച്ചയായും ഖേദകരമായ അവസ്ഥയാണ്, ഇത് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതു അധികാരികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ മോശമായി പ്രതിഫലിപ്പിക്കുന്നു. തുല്യ അവസരങ്ങള്‍ ഉറപ്പാക്കല്‍, സാമ്പത്തിക സഹായം നല്‍കല്‍, ലിംഗാധിഷ്ഠിത അക്രമം, വിവേചനം, ഉപദ്രവം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ വിവിധ വശങ്ങള്‍ ഈ നയങ്ങള്‍ പരിശോധിക്കണമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണത്തിനുള്ള ഒരു ഉപാധിയാണ് സ്പോര്‍ട്സ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.

Sports Ministry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: