ന്യൂഡല്‍ഹി: ന്യൂ ഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍ഡിടിവി) പ്രസിഡന്റ് സുപര്‍ണ സിങ് ഉള്‍പ്പെടെയുള്ള തങ്ങളുടെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചതായി കമ്പനി. എന്‍ഡിടിവിയുടെ 65 ശതമാനം നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ കൈകളിലായി ഒരു മാസത്തിനുള്ളിലാണ് ഈ സംഭവവികാസം.
എന്‍ഡിടിവി ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്‌നോളജി ആന്‍ഡ് പ്രൊഡക്റ്റ് ഓഫീസര്‍ കവല്‍ജിത് സിങ് ബേദി എന്നിവരും രാജിവെച്ചു. കമ്പനിയുടെ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും ഡിസംബറില്‍ കമ്പനി ബോര്‍ഡില്‍നിന്നു രാജിവച്ചിരുന്നു.
പ്രണോയ് റോയിയും രാധിക റോയിയും എന്‍ഡിടിവിയിലെ തങ്ങളുടെ ഓഹരികളില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പിനു വിറ്റിരുന്നു. എന്‍ഡിടിവിയുടെ നിയന്ത്രണം ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളിലേക്ക് എത്തിയ സാഹചര്യത്തിലായിരുന്നു ഇത്.
നിലവില്‍ എന്‍ഡിടിവിയില്‍ അഞ്ചു ശതമാനം ഓഹരി മാത്രമാണു പ്രണോയ് റോയ്ക്കും രാധികാ റോയ്ക്കുമുള്ളത്. നേരത്തെയുണ്ടായിരുന്ന 32.26 ശതമാനം ഓഹരികളില്‍ 27.26 ശതമാനം അദാനി ഗ്രൂപ്പിനു വില്‍ക്കുന്നതായി ഇരുവരും ഡിസംബര്‍ 23ന് അറിയിച്ചിരുന്നു.
”പുതിയ തന്ത്രപരമായ ദിശയും ലക്ഷ്യങ്ങളും സജ്ജമാക്കുന്ന ഒരു പുതിയ നേതൃത്വം രൂപീകരിക്കാനുള്ള പ്രക്രിയയിലാണു കമ്പനിയെന്നു ഒരു റെഗുലേറ്ററി ഫയലിങ്ങില്‍ എന്‍ഡിടിവി അറിയിച്ചു.