scorecardresearch

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ധനമന്ത്രി

അഞ്ചു വര്ഷത്തിനിടയില്‍ ആവശ്യമായ അടിസ്ഥാനസൌകര്യ വികസനങ്ങള്‍ക്കു മാത്രമായി രാജ്യത്തിനു 646 ദശലക്ഷം ഡോളര്‍ ആവശ്യമായി വരുമെന്ന് ജെയ്റ്റ്ലി

അഞ്ചു വര്ഷത്തിനിടയില്‍ ആവശ്യമായ അടിസ്ഥാനസൌകര്യ വികസനങ്ങള്‍ക്കു മാത്രമായി രാജ്യത്തിനു 646 ദശലക്ഷം ഡോളര്‍ ആവശ്യമായി വരുമെന്ന് ജെയ്റ്റ്ലി

author-image
Ashique Rafeekh
അപ്‌ഡേറ്റ് ചെയ്‌തു
New Update
ndian-economy-expected-to-grow-at-7-2-per-cent-in-2017-arun-jaitley-

ന്യൂ ഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2017ല്‍ 7.2 ശതമാനവും 2018ല്‍ 7.7 ശതമാനവും വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി.ഡല്‍ഹിയില്‍ നടന്ന ന്യൂ ഡെവലപ്പ്മെന്‍റ് ബാങ്കിന്റെ (എന്‍.ഡി.ബി) രണ്ടാമത്തെ വാര്‍ഷിക മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് അരുണ്‍ ജൈറ്റ്ലി. "രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ 2017ല്‍ 7.2 ശതമാനവും 2018ല്‍ 7.7 ശതമാനവും വളരുമെന്നുമാണ് പ്രതീക്ഷ,

നിലവിലെ ആഗോള വിപണി വിലയിരുത്തുകയാണ് എങ്കില്‍, വളരുന്ന ഭൂരാഷ്ട്രസംഘര്‍ഷങ്ങളും സംരക്ഷണവാദവും വളരുന്ന സമ്പദ്വ്യവസ്ഥയ്ക്കു ഭീഷണി ഉയര്‍ത്തുന്നതാണ്" എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഞ്ചു വര്ഷത്തിനിടയില്‍, അടിസ്ഥാനസൌകര്യ വികസനത്തിനു മാത്രമായി രാജ്യത്തിനു 646 ദശലക്ഷം ഡോളര്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു. വികസ്വര രാഷ്ട്രങ്ങളില്‍ നല്ലരീതിയിലുള്ള വളര്‍ച്ച നടക്കുന്നുണ്ട് എന്നും ബ്രിക്സ് (BRICS) രാഷ്ട്രങ്ങളിലെ സാമ്പത്തിക വാര്‍ത്തകള്‍ 'പ്രോത്സാഹിപ്പിക്കുന്നത്' ആണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Advertisment

" എന്‍.ഡി.ബി ഒരു വികസന ബാങ്ക് ആയി ഉയര്‍ന്നുകൊണ്ട് വളരുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് നിക്ഷേപ സഹായങ്ങള്‍ നല്‍കുന്നതിനു സഹായകമാവും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു " ജൈറ്റ്ലി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ തന്നെ, വിവിധ പരിപാടികള്‍ക്കായി എന്‍.ഡി.ബി യില്‍ നിന്നും ഇന്ത്യ രണ്ടു ദശലക്ഷം രൂപ കടമായി കൈപ്പറ്റിയിട്ടുണ്ട്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, സൌത്ത് അഫ്രിക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് എന്‍.ഡി.ബി പടുത്തുയര്‍ത്തിയിരിക്കുന്നത്.

Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: