Latest News

അതിർത്തിയിൽ കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്കു കൈമാറി

അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ നിന്നുള്ള അഞ്ച് യുവാക്കളെയായിരുന്നു കാണാതായത്

missing men return to arunachal from china, arunachal missing men in china, missing men return from china, china arunachal pla, arunachal news, indian china border news, ie malayalam

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിൽനിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി (പി‌എൽ‌എ) ഇന്ത്യൻ അധികൃതർക്ക് തിരിച്ചേൽപ്പിച്ചതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഔപചാരികതകൾ പൂർത്തിയായ ശേഷം അഞ്ചുപേരെയും കിബിറ്റു അതിർത്തിമേഖലയിലെ ഇന്ത്യൻ ഭാഗത്തേക്ക് കൈമാറി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇവരെ 14 ദിവസത്തേക്ക് ക്വാറന്റൈനിലേക്ക് അയച്ചതായും ഇന്ത്യൻ സൈന്യം കൂട്ടിച്ചേർത്തു.

“എല്ലാ ഔപചാരിക കടമ്പകളും പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ സൈന്യം അഞ്ച് പേരെയും കിബിറ്റുവിൽനിന്ന് ഏറ്റെടുത്തു. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് അവരെ ഇപ്പോൾ 14 ദിവസത്തേക്ക് ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനുശേഷം അവരെ അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറും, ”കരസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read More: ഇന്ത്യ-ചൈന അതിർത്തി തർക്കം: മോസ്കോയിലെ ചർച്ചയിൽ അഞ്ച് ധാരണകൾ

ഇതിനു പുറമെ, യുവാക്കൾ അശ്രദ്ധമായി യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽ‌എസി) മറുവശത്തേക്ക് വഴിമാറിപ്പോവുകയും സുരക്ഷിതമായി മടങ്ങിയെത്തുകയും ചെയ്ത മുൻ സംഭവങ്ങളെക്കുറിച്ചും സേന വാർത്താക്കുറിപ്പിൽ ഓർമിപ്പിച്ചു.

അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ നിന്നുള്ള അഞ്ച് യുവാക്കളെയായിരുന്നു കാണാതായത്. ഇവർ എവിടെയാണെന്ന് ചൊവ്വാഴ്ച ചൈനയിൽ നിന്ന് കരസേനയ്ക്ക് വിവരം ലഭിച്ചു. ഇന്ത്യൻ-ചൈനീസ് അതിർത്തിയിൽ യുവാക്കളെ കണ്ടെത്തിയതായി പി‌എൽ‌എ വിവരം അറിയിച്ചിരുന്നു.

“ഉപജീവന ആവശ്യങ്ങൾക്കായി ആളുകൾ അതിർത്തിയിലെ വനങ്ങളുടെ ഉൾപ്രദേശങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. യഥാർത്ഥ നിയന്ത്രണ രേഖ പലയിടത്തും വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതിനാൽ അവരെ പി‌എൽ‌എ സൈനികർ പിടികൂടി,” എന്ന് സർക്കാർ ഉദ്യോഗസ്ഥരും പ്രദേശവാസികളും ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,

Read More: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് പി‌എൽ‌എയിൽ നിന്നുള്ള വിവരങ്ങൾ പ്രഖ്യാപിച്ചത്. അരുണാചൽ പ്രദേശ് സ്വദേശിയാണ് മന്ത്രി.

“അരുണാചൽ പ്രദേശിൽ നിന്നുള്ള യുവാക്കളെ നമ്മുടെ ഭാഗത്തേക്ക് കൈമാറാമാന്ന് ചൈനയുടെ പി‌എൽ‌എ ഇന്ത്യൻ സൈന്യത്തിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്. കൈമാറ്റം നാളെ എപ്പോൾ വേണമെങ്കിലും നടക്കും, അതായത് 2020 സെപ്റ്റംബർ 12ന് ഒരു നിശ്ചിത സ്ഥലത്ത്.” എന്നാണ് റിജിജു വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

അഞ്ചുപേരെയും പി‌എൽ‌എ തട്ടിക്കൊണ്ടുപോയെന്ന് പ്രാദേശിക റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഈസ്റ്റ് അരുണാചൽ എം‌പി തപിർ ഗാവോ ആരോപിച്ചിരുന്നു. എന്നാൽ യുവാക്കൾ എവിടെയെന്ന് അറിയില്ലെന്ന തരത്തിൽ വിഷയത്തെ അപ്രധാനമായി കണ്ടായിരുന്നു ഇക്കാര്യത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ചൈന പ്രതികരണമറിയിച്ചത്. ഒപ്പം അരുണാചൽ പ്രദേശിനെ തങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈന അഭിപ്രായപ്പെട്ടിരുന്നു. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടാറുള്ളത്.

Read More: ചൈനീസ് പ്രതിരോധമന്ത്രിയുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി

“ചൈന-ഇന്ത്യ അതിർത്തിയുടെ കിഴക്കൻ മേഖലയെക്കുറിച്ച്, അല്ലെങ്കിൽ സാങ്‌നാനിനെ (ചൈനയുടെ സിസാങ്ങിന്റെ (ടിബറ്റിന്റെ) തെക്കൻ ഭാഗം ) സ്ഥിരതയുള്ളതും വ്യക്തവുമാണ്,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ബീജിംഗിൽ ഒരു മാധ്യമസമ്മേളനത്തിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. “അരുണാചൽ പ്രദേശിനെ” ചൈനീസ് സർക്കാർ ഒരിക്കലുും അംഗീകരിച്ചിട്ടില്ലെന്നും ലിജിയാൻ പറഞ്ഞിരുന്നു.

“നിങ്ങൾ സൂചിപ്പിച്ച സാഹചര്യത്തെക്കുറിച്ച് എനിക്കറിയില്ല,” എന്നായിരുന്ന കാണാതായ ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള എന്തെങ്കിലും വിവരമുണ്ടോയെന്ന് ചോദിച്ചപ്പോൾ വക്താവ് പറഞ്ഞത്.

കിഴക്കൻ ലഡാക്കിൽ എൽഎസിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയായിരുന്നു ഈ സംഭവ വികാസങ്ങൾ. കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തിൽ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ച മോസ്കോയിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ഇരുപക്ഷവും അഞ്ച് ധാരണകളിൽ എത്തിച്ചേർന്നു. ഉഭയകക്ഷി ചർച്ചയിൽ ഇരുപക്ഷവും അഞ്ച് ധാരണകളിൽ എത്തിച്ചേരുകയും ചെയ്തിരുന്നു.

രാജ്യാതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള എല്ലാ കരാറുകളും കീഴ‌്‌വഴക്കങ്ങളും അംഗീകരിക്കുക, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുക, സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കുക, അകലംപാലിക്കുക തുടങ്ങിയവ നടപ്പാക്കാനാണ് തീരുമാനമെടുത്തത്.

Read More: Arunachal Pradesh: 5 youths who went missing across Indo-China border return

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ndia china pla arunachal pradesh men return

Next Story
കൂടുതൽ ട്രെയിൻ സർവീസുകൾ ഇന്നുമുതൽ; കേരളത്തിലേക്ക് പ്രത്യേക സർവീസ് ഇല്ലMangala, Netravathi, Janshadabdi, നേത്രാവതി, മംഗള, ജനശദാബ്ദി, irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം
The moderation of comments is automated and not cleared manually by malayalam.indianexpress.com