സിക്കിം: കാശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. കാശ്മീരിൽ ക്രമസമാധാമ പ്രശ്നങ്ങൾ​ ഉണ്ടാക്കി പാക്കിസ്ഥാൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിക്കിമിൽ നടന്ന പൊതുപരിപാടിക്കിടെയാണ് രാജ്നാഥ് സിങ്ങിന്രെ പ്രതികരണം.

കശ്മീരും അവിടുത്തെ ജനങ്ങളും സംസ്‌കാരവുമെല്ലാം നമ്മുടേതാണെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. എന്നാൽ ഏത് രീതിയിലാണ് കാശ്മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന് രാജ്നാഥ് സിങ്ങ് വ്യക്തമാക്കിയില്ല. കാശ്മീരിലെ വിഘടവാദികളൊലൊരാളായ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം താഴ്‌വരയിൽ സംഘർഷം നടക്കുകയാണ്. അനന്ത്‌നാഗ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കശ്മീരില്‍ ഏപ്രില്‍ ഒമ്പതിന് വീണ്ടും സംഘർഷം പൊട്ടിപുറപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ