/indian-express-malayalam/media/media_files/uploads/2023/07/Sharad-Pawar-2.jpg)
പ്രഫുല്‍ പട്ടേല്‍, ശരദ് പവാര്‍, സുപ്രിയ സുലെ
അജിത് പവാറിനൊപ്പം നില്‍ക്കാനുള്ളതിന് പിന്നിലെ കാരണം വ്യക്തമാക്കി ശരദ് പവാറിന്റെ വിശ്വസ്തനും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേല്‍.
''രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ശരദ് പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ലജ്ജിക്കുന്ന വ്യക്തിയായിരുന്നില്ല, രണ്ട് അദ്ദേഹത്തെ ഇപ്പോള്‍ വഴി കാട്ടുന്നത് മകളാണ്. സ്വന്തം തീരുമാനങ്ങള്‍ മറ്റുള്ളവരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് അദ്ദേഹം,'' പ്രഫുല്‍ പട്ടേല്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അജിത് പവാർ, ഹസൻ മുഷ്‌രിഫ്, ഛഗൻ ഭുജ്ബൽ, സുനിൽ തത്‌കരെ എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരായ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) കേസുകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിനും പ്രഫൂല്‍ പട്ടേല്‍ മറുപടി പറഞ്ഞു. ഇഡി തനിക്കെതിരെ ഒന്നും കണ്ടത്തിയിട്ടില്ലെന്ന് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.
ഇഡി കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് മറുപാളയത്തിലെത്തിയതെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. "ശരദ് പവാര്‍ ഒന്നിലധികം തവണ ബിജെപിയെ പിന്തുണയ്ക്കാനൊരുങ്ങിയിട്ടുണ്ട്. 2014-ല്‍ ബിജെപിക്ക് പുറത്ത് നിന്നുള്ള പിന്തുണ നല്‍കി. 2019-ല്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായതും ശരദ് പവാറിന്റെ അറിവോടെയായിരുന്നു. അന്ന് ബിജെപിയുമായി സംസാരിക്കുന്നതിനെക്കുറിച്ച് ശരദ് പവാര്‍ തന്നെ പറഞ്ഞിരുന്നു. 2022-ലും അദ്ദേഹം ബിജെപിയുമായി സഖ്യത്തിലെത്താനുള്ള സാധ്യതകള്‍ തേടിയിരുന്നു,' പ്രഫുല്‍ പട്ടേല്‍ ആരോപിച്ചു.
പ്രതിപക്ഷ ഐക്യം പ്രചോദനം നല്‍കുന്നതല്ലെന്നും പ്രഫൂല്‍ പട്ടേല്‍ പറയുന്നു. മോദിയെ നേരിടുമെന്ന് പറയുന്നതല്ലാതെ എങ്ങനെ ആര് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ക്യത്യമായ പദ്ധതികളും പ്രതിപക്ഷ ഐക്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
''എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയപ്പോള്‍ ഇരുകൂട്ടരുടേയും ശക്തി തുല്യമായിരുന്നു. എന്നാല്‍ പിന്നീട് ശിവ സേനയ്ക്കൊപ്പവും ചേര്‍ന്ന് നിന്നു. മകള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ വളരെ പ്രശസ്തനായ അജിത് പവാറിനെ ശരദ് പവാര്‍ 82-ാം വയസില്‍ തഴയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു,'' പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.