/indian-express-malayalam/media/media_files/uploads/2019/07/Crabs-Mumbai.jpg)
മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂന്‍ താലൂക്കില്‍ അണക്കെട്ട് തകര്‍ന്നത് ഞണ്ടുകള്‍ കാരണമാണെന്ന് പറഞ്ഞ മഹാരാഷ്ട്ര ജലസേചന മന്ത്രി തനാജി സാവന്തിനെതിരെ എൻസിപിയുടെ പ്രതിഷേധം. മന്ത്രിയുടെ വീട്ടിലെത്തിയാണ് എൻസിപി പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധമായി എത്തിയ എന്‍സിപി പ്രവര്‍ത്തകര്‍ വലിയ കൊട്ടയില്‍ ഞണ്ടുകളെ കൊണ്ടുവന്ന് വീട്ടിലേക്ക് എറിഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഞണ്ടുകളുടെ മുഖം മൂടി ധരിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. മന്ത്രിയുടെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാര്‍ പ്രതിഷേധത്തിന് മുന്‍പില്‍ കാഴ്ചക്കാരായി നില്‍ക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
#WATCH: NCP workers stage protest and threw crabs outside the residence of Maharashtra Water Conservation Minister Tanaji Sawant in Pune against his statement on Ratnagiri's Tiware dam breach. The Minister had said that crabs were responsible for the breach in the dam. pic.twitter.com/7wbsT8yGIs
— ANI (@ANI) July 9, 2019
അണക്കെട്ട് തകരാൻ കാരണം ഞണ്ടുകളാണെന്നാണ് മന്ത്രി നടത്തിയ വിവാദ പരാമർശം. 14 പേരാണ് അണക്കെട്ട് തകര്‍ന്ന് മരിച്ചത്. ഞണ്ടുകള്‍ കൂട്ടമായി വന്ന് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടാക്കിയെന്നാണ് മന്ത്രിയുടെ വാദം.
‘മുമ്പ് അണക്കെട്ടിന് ചോര്‍ച്ച ഉണ്ടായിരുന്നില്ല. അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി എത്തിയപ്പോഴാണ് ചോര്‍ച്ച ഉണ്ടായത്. പ്രദേശവാസികള്‍ സംഭവം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം വളരെ നിര്‍ഭാഗ്യകരമായിപ്പോയി,’ സാവന്ത് പറഞ്ഞു. എന്നാല്‍ അണക്കെട്ടിന്റെ നിർമാണം ഗുണമേന്മയില്ലാത്തതാണെന്ന് താന്‍ അറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ബ്രസീലിൽ ഡാം തകരുന്നതിന്റെ നടുക്കുന്ന വീഡിയോ
ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അണക്കെട്ട് തകര്‍ന്നത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അണക്കെട്ട് തകര്‍ന്നത്. ഏഴ് ഗ്രാമങ്ങളെങ്കിലും ഒലിച്ചു പോയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
അണക്കെട്ടിനോടു ചേര്‍ന്നുള്ള ഒരു ചെറിയ ഗ്രാമത്തില്‍ പന്ത്രണ്ട് വീടുകളെങ്കിലും ഒഴുകി പോകുകയും 22 പേരെ കാണാതാകുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. കാണാതായ ഗ്രാമീണരെ ലോക്കല്‍ പൊലീസ്, ജില്ലാ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പ്രാദേശിക ഗ്രാമവാസികള്‍ തുടങ്ങിയവരാണ് കണ്ടെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.