/indian-express-malayalam/media/media_files/uploads/2023/07/congress.jpg)
എന്‍സിപി,ശിവസേന പിളര്‍പ്പ്: മഹാരാഷ്ട്രയില്‍ അടിത്തറ ബലപ്പെടുത്താന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും ദുര്‍ബലപ്പെടുത്തുന്ന പിളര്‍പ്പ് നേരിട്ട സാഹചര്യത്തില്‍ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യകക്ഷികളെ എതിര്‍ക്കാതെ അടിത്തറ വിപുലീകരിക്കാനും സ്വയം ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുമായും ശിവസേനയുമായും (യുബിടി) സീറ്റ് വിഭജനത്തില്‍ ശക്തമായ വിലപേശല്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഞ്ച് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തതായാണ് വിവരം.
എന്‍സിപിയിലെയും സേനയിലെയും സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന് ഒരു സുവര്‍ണ്ണാവസരം സമ്മാനിച്ചുവെന്നതാണ് യോഗത്തിന്റെ വിയിരുത്തല്‍. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന സംസ്ഥാനത്ത് നഷ്ടപ്പെട്ട നിലം വീണ്ടെടുക്കാനും ഒരു സുവര്‍ണ്ണാവസരമായാണ് പാര്‍ട്ടി കാണുന്നത്.
സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ നേതാവ് (എല്‍ഒപി) സ്ഥാനത്തിനുള്ള അവകാശവാദത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ല എന്ന സൂചനയും യോഗത്തില്‍ നിന്ന് ഉയര്‍ന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ ലോപി സ്ഥാനത്തിന് 'സ്വാഭാവിക അവകാശവാദി' ആണെന്നും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇത് സംബന്ധിച്ച് എന്‍സിപിയുടെയും സേനയുടെയും (യുബിടി) നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.
നേതാക്കളോട് വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉപേക്ഷിച്ച് ഒന്നിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഏര്‍പ്പെടാന്‍ രാഹുല്‍ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. എംവിഎ സഖ്യകക്ഷികളുമായുള്ള പാര്‍ട്ടിയുടെ സീറ്റ് വിഭജന ചര്‍ച്ചകളുടെ ഫലത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും നേതാക്കള്‍ നിലത്തിറങ്ങണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ശരദ് പവാറിനെയോ ഉദ്ധവ് താക്കറെയെയോ പാര്‍ട്ടി എതിര്‍ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.