scorecardresearch

എൻസിപി പുനരേകീകരണത്തിന് തൊട്ടുമുമ്പ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം; ലയനം നടത്താനിരുന്നത് ഫെബ്രുവരി എട്ടിന്

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) സർക്കാരിന്റെ ഭാഗമാകുന്നതിന്റെ മുന്നോടിയായാണ് ഈ ലയന നീക്കങ്ങൾ നടന്നുവന്നത്

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) സർക്കാരിന്റെ ഭാഗമാകുന്നതിന്റെ മുന്നോടിയായാണ് ഈ ലയന നീക്കങ്ങൾ നടന്നുവന്നത്

author-image
WebDesk
New Update
Sarath pawar Ajith pawar

ശരത് പവാർ, അജിത് പവാർ

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻസിപി) രണ്ട് വിഭാഗങ്ങളും തമ്മിലുള്ള ലയന പ്രഖ്യാപനം ഫെബ്രുവരി എട്ടിന് നടക്കാൻ നിശ്ചയിച്ചിരുന്നതായി റിപ്പോർട്ട്. എന്നാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത മരണം ഈ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Advertisment

Also Read:അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ

ലയന ചർച്ചകൾ അന്തിമഘട്ടത്തിലായിരുന്നുവെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനായിരുന്നു പദ്ധതിയെന്നും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അജിത് പവാറിന്റെ വിയോഗം നിലവിലെ സമയക്രമത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ലയനത്തിനുള്ള രാഷ്ട്രീയ പ്രക്രിയകൾ തുടരുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. ബുധനാഴ്ച രാത്രി ബാരാമതിയിൽ മുതിർന്ന എൻസിപി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയായി.

Also Read:ശരദ് പവാറിന്റെ നിഴലിൽ നിന്ന് വഴിമാറി നടന്ന കരുത്തൻ; അജിത് പവാർ ഇനി ഓർമ്മ

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) സർക്കാരിന്റെ ഭാഗമാകുന്നതിന്റെ മുന്നോടിയായാണ് ഈ ലയന നീക്കങ്ങൾ നടന്നുവന്നത്. നിലവിൽ അജിത് പവാർ പക്ഷം ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ ഭാഗമാണ്.

അതേസമയം ശരദ് പവാർ പക്ഷം പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലാണുള്ളത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിലും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും അജിത് പവാർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

Also Read:അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ലയന ചർച്ചകൾ പുരോഗമിക്കുകയായിരുന്നുവെന്ന് മുതിർന്ന എംഎൽഎ ജയന്ത് പാട്ടീലും ശശികാന്ത് ഷിൻഡെയും ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. ജനുവരി 16-നും 17-നും ലയനവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗങ്ങൾ ചേർന്നിരുന്നു. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ശേഷം ഇരു വിഭാഗങ്ങളും ഒന്നിക്കുമെന്ന് അജിത് പവാർ നേരത്തെ സൂചിപ്പിച്ചിരുന്നതായും നേതാക്കൾ ഓർമ്മിപ്പിച്ചു.

അജിത് പവാറിന്റെ മരണം പാർട്ടിയിൽ നേതൃശൂന്യത സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് ലയന നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് എൻസിപി നേതാക്കളുടെ തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി എട്ടിന് ഉണ്ടാകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Read More: യുജിസി പ്രമോഷൻ ഓഫ് ഇക്വിറ്റി 2026 റെഗുലേഷൻ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി

Sharad Pawar Ncp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: