scorecardresearch
Latest News

ഗുജറാത്ത് തീരത്തിന് സമീപം 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്

Narcotic Control Bureau

ഗുജറാത്ത് തീരത്തിന് സമീപം കടലിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്ന് പിടികൂടിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഇന്ത്യൻ നാവികസേനയും ചേർന്ന് ശനിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

എൻസിബിയും ഇന്ത്യൻ നാവികസേനയും സംയുക്തമായി കടലിൽ ഇത്തരമൊരു ദൗത്യം ഇതാദ്യമാണ്.

പിടികൂടിയ മയക്കുമരുന്ന് ശേഖരത്തിൽ 529 കിലോഗ്രാം കഞ്ചാവും 234 കിലോഗ്രാം ക്രിസ്റ്റൽ മെതാംഫെറ്റാമൈനും അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും ഉൾപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പരയുന്നു.

കള്ളക്കടത്ത് ഇന്ത്യയുടെ “അയൽരാജ്യത്ത്” ആസ്ഥാനമുള്ള ഒരു മയക്കുമരുന്ന് കടത്ത് സംഘമാണ് നടത്തുന്നതെന്ന് എൻസിബി പറയുന്നു.

“ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും മയക്കുമരുന്ന് വ്യാപനത്തിനായി സമുദ്രമാർഗ്ഗം ഉപയോഗിക്കുന്ന, നമ്മുടെ അയൽരാജ്യത്തെ അടിസ്ഥാനമാക്കിയുള്ള മയക്കുമരുന്ന് സംഘങ്ങൾക്ക് ഇപ്പോഴത്തെ പിടികൂടൽ കനത്ത പ്രഹരമാണ് നൽകിയത്” എന്ന് പ്രസ്താവനയിൽ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ncb indian navy seize drugs worth rs 2000 cr from high seas of gujarat