scorecardresearch
Latest News

‘റിയ സുശാന്തിനായി മയക്ക് മരുന്ന് വാങ്ങി, സുശാന്തിന്റെ ആ ശീലം മറച്ചുവച്ചു’; ജാമ്യം നൽകരുതെന്ന് എൻസിബി

മയക്കുമരുന്ന് സിൻഡിക്കേറ്റിലെ സജീവ അംഗങ്ങളാണ് ഇവരെന്നും എൻസിബി

news, malayalam news, news in malayalam, national news, national news in malayalam, rhea chakraborty, rhea chakraborty arrest, rhea chakraborty drug case, rhea chakraborty drug case arrested, rhea chakraborty news, rhea chakraborty drug news, rhea chakraborty sushant singh rajput case, showik chakraborty drugs, rhea drug case latest news, ie malayalam

മുംബൈ: റിയ ചക്രവർത്തി മയക്കുമരുന്ന് വാങ്ങുകയും സുശാന്ത് സിങ് രാജ്‌‌പുത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന കാര്യം അവർ മറച്ചുവെക്കുകയും ചെയ്തുവെന്നും അതിനാൽ അവർക്കെതിരെ മയക്കുമരുന്ന് നിയമത്തിന്റെ 27 എ വകുപ്പ് നിലനിൽക്കുമെന്നും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) ബോംബെ ഹൈക്കോടതിയിൽ. റിയയുടെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻസിബി കോടതിയിൽ ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. മയക്കുമരുന്ന് കടത്തിന് സാമ്പത്തിക സഹായം നൽകുക, കുറ്റവാളികളെ സഹായിക്കുക എന്നിവയുടെ ശിക്ഷയുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്.

“ഉന്നത സമൂഹത്തിലെ വ്യക്തികളുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് ശൃംഖലയിലെ സജീവമായ അംഗങ്ങൾ” ആണ് റിയ ചക്രബർത്തിയെയും സഹോദരൻ ഷോയിക്കുമെന്ന് എൻസിബി കോടതിയിൽ സമർപിച്ച സത്യവാങ്ങ്മൂലങ്ങളിൽ പറയുന്നു.

Read More: ബോളിവുഡ് മയക്കുമരുന്ന് കേസ്: നടിമാരുടെ ഫോണിലെ ഡിലീറ്റഡ് ചാറ്റുകൾ വീണ്ടെടുക്കാൻ എൻസിബി

റിയ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പ്രതികരണമറിയിക്കാൻ കോടതി സെപ്റ്റംബർ 24 ന് എൻസിബിയോട് ആവശ്യപ്പെട്ടിരുന്നു. റിയ ചക്രവർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് അവരെയും സഹോദരനെയും അറസ്റ്റ് ചെയ്തത്.

ചക്രബർത്തി കൈകാര്യം ചെയ്തതായി ആരോപിക്കപ്പെടുന്ന മയക്ക് മരുന്നുകൾ “വ്യക്തിഗത ഉപഭോഗത്തിന് വേണ്ടിയുള്ളവയല്ല” എന്നും എൻ‌സി‌ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ സമർപ്പിച്ച എൻ‌സി‌ബി സത്യവാങ്മൂലത്തിൽ പറയുന്നു, “വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ഇലക്ട്രോണിക് തെളിവുകൾ മൊബൈൽ, ലാപ്‌ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവയിൽ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് തെളിവുകൾ മയക്ക് മരുന്നുകൾക്കാടയി പണം നൽകിയതായി വ്യക്തമാക്കുന്നുവെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

“അതിനാൽ, ഇപ്പോഴത്തെ അപേക്ഷക്കാരിയായ റിയ പതിവായി മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് മാത്രമല്ല, അനധികൃതമായി മയക്കുമരുന്ന് കടത്തിന് ധനസഹായം നൽകിയിട്ടുണ്ട് എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്, ” എന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

Read More: ബോളിവുഡ് ലഹരിമരുന്ന് കേസ്: അഞ്ച് മണിക്കൂർ ചോദ്യം ചെയ്യൽ; ദീപിക മടങ്ങി

അനുജ് കേശ്വാനി എന്നയാളുമായി റിയക്ക് മയക്കുമരുന്ന് ഇടപാടിൽ ബന്ധമുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. “വാണിജ്യപരമായ അളവ് എൽ‌എസ്‌ഡി” അനുജ് കേശ്വാനിയിൽ കണ്ടെടുത്തിട്ടുണ്ടെന്ന് എൻ‌സി‌ബി അവകാശപ്പെട്ടിരുന്നു.

സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും റിയ ചക്രവർത്തി അദ്ദേഹത്തെ സംരക്ഷിക്കുകയും വസ്തുത മറച്ചുവെക്കുകയും ചെയ്തുവെന്ന് എൻ‌സി‌ബി പറഞ്ഞു. മൊത്തത്തിലുള്ള സാഹചര്യം കണ്ടാൽ, ഇപ്പോഴത്തെ അപേക്ഷക (റിയ) സുഷാന്ത് സിംഗ് രജ്പുത് മയക്ക് മരുന്ന് ഉപയോഗിക്കുന്ന ഒരാളാണെന്ന് വസ്തുത അറിഞ്ഞിരിക്കെ, അദ്ദേഹത്തെ സംരക്ഷിക്കുകയും അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ച കാര്യം മറച്ചുവയ്ക്കുകയും ചെയ്തു. ഇത് കുറ്റവാളികളെ സംരക്ഷിക്കുന്നതിന് തുല്യമാണ്. നിലവിലെ അപേക്ഷക അവരുടെ വസതിയിൽ സുശാന്ത് സിംഗ് രാജ്പുതിന് മയക്കുമരുന്ന് സംഭരിക്കാനും ഉപയോഗിക്കാനും അനുവദിച്ചു,” എന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

Read More: റിയ ചക്രവർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ ആറ് വരെ നീട്ടി

“എൻ‌സി‌ബി ശേഖരിച്ച മൊഴികളിൽ നിന്നും ഇലക്ട്രോണിക് തെളിവുകളിൽ നിന്നും വ്യക്തമാണ് (അപേക്ഷക) ഉന്നത സമൂഹത്തിലെ വ്യക്തികളുമായും മയക്കുമരുന്ന് വിതരണക്കാരുമായും ബന്ധപ്പെട്ടിരിക്കുന്ന മയക്കുമരുന്ന് സിൻഡിക്കേറ്റിലെ സജീവ അംഗമാണെന്ന്. മയക്കുമരുന്ന് കടത്തിൽ അവർക്ക് പങ്കുണ്ടെന്നതിന് മതിയായ തെളിവുകൾ ശേഖരിച്ചു. ക്രെഡിറ്റ് കാർഡുകൾ / പണം / പേയ്‌മെന്റ് ഗേറ്റ്‌വേകൾ എന്നിവ വഴി പണമടച്ച് മയക്കുമരുന്ന് വിതരണത്തിന് അപേക്ഷക സഹായിച്ചിരിക്കുന്നു,” എന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

ഷോയിക്കിനെതിരെയും എൻ‌സി‌ബി സമാനമായ സമർപ്പണങ്ങൾ നടത്തി. അദ്ദേഹം “സിൻഡിക്കേറ്റിന്റെ” ഭാഗമാണെന്ന് എൻ‌സി‌ബി പറഞ്ഞു.

മയക്കുമരുന്ന് ഇടപാടുകളിൽ മറ്റ് പ്രതികളെ സജീവമായി സഹായിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്നും ഗൂഢാലോചനയിൽ സഹായിച്ചിട്ടുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ ഷോയിക്കിനെതിരേ പറയുന്നു. “പണം നൽകിയ മരുന്നുകൾ വ്യക്തിഗത ഉപഭോഗത്തിനുവേണ്ടിയല്ല, മറിച്ച് അത് മറ്റൊരാൾക്ക് വിതരണം ചെയ്യുന്നതിനാണ് എന്ന് വ്യക്തമാണ്… അതിനാൽ, എൻ‌ഡി‌പി‌എസ് നിയമത്തിലെ സെക്ഷൻ 27 എ കേസിൽ വ്യക്തമായി ബാധകമാണ്,” എന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ അപേക്ഷകർക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് ഏജൻസി പറഞ്ഞു. ചൊവ്വാഴ്ച മുതൽ ചക്രവർത്തിയുടെയും ഷോയിക്കിന്റെയും മറ്റ് മൂന്ന് പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

Read More: NCB case against Rhea Chakraborty in HC: She bought drugs for Sushant Rajput, hid his habit

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ncb case against rhea chakraborty in hc