scorecardresearch

‘ഞാനിത് ചെയ്യുന്നത് പാക് ജനത‌യ്‌ക്കുവേണ്ടി’, അറസ്റ്റിലാകുമെന്ന് അറിഞ്ഞുകൊണ്ട് നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക്

ലാഹോര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചു ത​ന്നെ ഇരുവരേയും അ​റ​സ്​​റ്റു ചെ​യ്യാ​നാ​ണ് നീക്കം

ലാഹോര്‍: പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയം നവാസും രാജ്യത്തേക്ക് മടങ്ങി. ലണ്ടനില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്ന ഇരുവരുടേയും ചിത്രം ഷെരീഫിന്റെ മകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വൈകീട്ട് 6.15ന് ഇവരുടെ വിമാനം ലാന്‍ഡ് ചെയ്യും. ലണ്ടനില്‍ നിന്ന് അബുദാബിയിലെത്തി, അവിടെ നിന്ന് എതിഹാദ് എയർവെയ്‌സ് വിമാനത്തിലാണ് നവാസും മകളുമെത്തുക.

അബുദാബിയില്‍ വച്ച് ഇരുവരേയും അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലാഹോറില്‍ വച്ചാണ് അറസ്റ്റ് ഉണ്ടാവുകയെന്നാണ് പുതിയ വിവരം. മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചു ത​ന്നെ ഇരുവരേയും അ​റ​സ്​​റ്റു ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്നും കോ​ട​തി​യു​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും​ പാക്​ നി​യ​മ​മ​ന്ത്രി അ​ലി സ​ഫ​റും നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യും (എ​ൻഎബി) നേരത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അറസ്റ്റിന് മുന്നോടിയായി നൂറിൽപരം പാക്കിസ്ഥാൻ മുസ്​ലിം ലീഗ്​-നവാസ്​ (പിഎംഎൽ-എൻ) പ്രവർത്തകരെ തടവിലാക്കി. ബുധനാഴ്​ച അർദ്ധരാത്രിയോടെയാണ് നഗരത്തി​​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി​ പ്രാദേശിക നേതാക്കളും യൂണിയൻ കൗൺസിൽ ചെയർമാൻമാരും കൗൺസിലർമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കിയത്​. അറസ്​റ്റിനെതിരെ പാർട്ടി പ്രവർത്തകർ വിവിധ പൊലീസ്​ സ്​റ്റേഷനുകൾക്കു മുമ്പിൽ ഒത്തുചേർന്ന്​ പ്രതിഷേധിച്ചു. പ്രധാന പാർട്ടി നേതാക്കളായ സഅദ്​ റഫീഖ്​, സർദാർ അയസ്​ സാദിഖ്​, പർവേസ്​ മാലിക്​ തുടങ്ങിയവർ പുലർച്ചെ 3.30ഓടെ​ അടിയന്തര വാർത്താസമ്മേളനം വിളിച്ചു ചേർത്തു.

ഷെരീഫിന് 10 വര്‍ഷം കഠിനതടവും മ​ർ​യ​മി​ന്​ ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വുമാണ്​ കോ​ട​തി വി​ധി​ച്ച​ത്. ഒ​രു വ​ർ​ഷ​മാ​യി എ​ൻഎബി​യു​മാ​യി അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കാ​ത്ത​തി​നും പി​താ​വി​​ന്റെ​ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​നം മ​റ​ച്ചു​വ​ച്ച​തി​നു​മാ​ണ്​ അ​വ​രെ ശി​ക്ഷി​ച്ച​ത്. നവാസ് ഷെരീഫ് വരുന്നതിന് മുന്നോടിയായി പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കി. ഷെരീഫ് അടക്കമുള്ള നേതാക്കളുടെ വാര്‍ത്താസമ്മേളനം അടക്കമുള്ളവ ലൈവ് ആയി സംപ്രേഷണം ചെയ്യരുതെന്നാണ് മീഡിയ റെഗുലേറ്റര്‍ ഇറക്കിയിരിക്കുന്ന നിര്‍ദ്ദേശം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nawaz sharif daughter maryam to be arrested in lahore