‘സമീർ വാങ്കഡെ ജന്മം കൊണ്ട് മുസ്ലീം;’ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നവാബ് മാലിക്

തനിക്കെതിരായ മന്ത്രിയുടെ ആരോപണങ്ങൾ വാങ്കഡെ നേരത്തെ നിഷേധിച്ചിരുന്നു.

Mumbai NCB drug case, Aryan Khan case, Aryan Khan arrest, Aryan Khan latest news, Mumbai NCB raid, cruise ship drug raid case, Sha Rukh Khan, latest news, indian express malayalam, ie malayalam

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ജന്മം കൊണ്ട് മുസ്ലീമാണെന്നും സർക്കാർ ജോലി ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുമുള്ള തന്റെ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നതായി എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്.

താൻ ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള പോരാട്ടമല്ല നടത്തുന്നതെന്നും, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി ലഭിച്ചതെങ്ങനെയെന്ന് എടുത്തുകാണിക്കുകയാണെന്നും മാലിക് മുംബൈയിൽ പറഞ്ഞു.

ഈ മാസം, മയക്കുമരുന്ന് പിടിച്ചെടുത്തതായി ആരോപിക്കപ്പെടുന്ന കപ്പലിൽ റെയ്ഡ് നടത്തിയ വാങ്കഡെയെ കഴിഞ്ഞ കുറേ ദിവസങ്ങളായി മാലിക് ലക്ഷ്യമിടുന്നുണ്ട്.

Also Read: ആര്യന്‍ ഖാന്‍ ജയിൽമോചിതനായി; മന്നത്തിൽ തിരിച്ചെത്തിയത് 26 ദിവസത്തിനുശേഷം

ഒക്‌ടോബർ രണ്ടിന്, നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പിടികൂടിയ ക്രൂയിസ് കപ്പലിലെ മുഴുവൻ റെയ്ഡ് നടപടികളും വ്യാജമാണെന്ന് മന്ത്രി ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു.

തനിക്കെതിരായ മന്ത്രിയുടെ ആരോപണങ്ങൾ വാങ്കഡെ നേരത്തെ നിഷേധിച്ചിരുന്നു.

വാങ്കഡെമാർ മുസ്ലിംകളാണെങ്കിലും 2015ൽ മുംബൈ വിമാനത്താവളത്തിൽ ചില ബോളിവുഡ് സെലിബ്രിറ്റികളെ സമീർ വാങ്കഡെ തടഞ്ഞപ്പോൾ അദ്ദേഹത്തിന് ലഭിച്ച പ്രശസ്തിക്ക് ശേഷം അവർ വ്യക്തിത്വം മറച്ചുവച്ചുവെന്നും മാലിക് പറഞ്ഞിരുന്നു.

“അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ, ദാവൂദ് വാങ്കഡെ (എൻസിബി ഉദ്യോഗസ്ഥന്റെ പിതാവ്) ഡികെ വാങ്കഡെയും പിന്നീട് ദ്യാൻദേവുമായി. യാസ്മിൻ വാങ്കഡെ (എൻസിബി ഉദ്യോഗസ്ഥന്റെ സഹോദരി) ജാസ്മിൻ ആയിത്തീർന്നു, അവൾ മുസ്ലീമായ ഭർത്താവിനെ വിവാഹമോചനം ചെയ്തു, ഇപ്പോൾ യൂറോപ്പിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു, ”എൻസിപി നേതാവ് പറഞ്ഞു.

വാങ്കഡെമാർ ഒരിക്കലും മതം മാറിയിട്ടില്ലെന്ന ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അരുൺ ഹൽദാറിന്റെ പ്രസ്താവനയ്‌ക്കെതിരെയും മാലിക് എതിർപ്പ് രേഖപ്പെടുത്തി.

“ഹൽദാർ ഒരു ബിജെപി നേതാവായിരിക്കാം, പക്ഷേ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത് ഒരു ഭരണഘടനാ പദവിയിലേക്കാണ്. വാങ്കഡെ മതം മാറിയിട്ടില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് അഭിപ്രായപ്പെടുന്നതിന് പകരം തനിക്ക് എന്ത് വിവരമാണ് നൽകിയത് എന്നതിന്റെ എല്ലാ വസ്തുതകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി പാർലമെന്റിൽ സമർപ്പിക്കണം. ഒരു പട്ടികജാതിക്കാരനല്ലാത്ത ഒരാൾക്ക് ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

“സമീർ വാങ്കഡെ ഒരിക്കലും മതം മാറിയിട്ടില്ല, കാരണം അദ്ദേഹം ജന്മം കൊണ്ട് മുസ്ലീമാണ്. അദ്ദേഹത്തിന്റെ പിതാവ് മതം മാറിയിരുന്നു, രണ്ട് കുട്ടികളും മുസ്ലീമായി ജനിച്ചു. ഞാൻ ജാതിയുടെയും മതത്തിന്റെയും പോരാട്ടമല്ല നടത്തുന്നത്, മറിച്ച് വ്യാജ ജാതി സർട്ടിഫിക്കറ്റിൽ സർക്കാർ ജോലി നേടിയതെങ്ങനെയെന്ന് ഞാൻ എടുത്തുകാണിക്കുന്നു, ”മാലിക് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nawab malik claims against sameer wankhede

Next Story
രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും; സാധ്യത തള്ളാതെ ജോസ്Rajyasabha byelection
The moderation of comments is automated and not cleared manually by malayalam.indianexpress.com