നവരാത്രി കാലത്ത് കൊല്‍കൊത്ത നഗരത്തെ അലങ്കരിക്കുക ദുര്‍ഗാ പന്തലുകളാണ്. ദേവിയുടെ വിവിധ അവതാരങ്ങള്‍, ഭാവങ്ങള്‍ എന്നിവ ശില്പങ്ങളില്‍ ആവിഷ്കരിച്ചു പന്തലുകളില്‍ പ്രതിഷ്ഠിക്കും. നവരാത്രി കാലത്തെ ഒന്‍പതു ദിനങ്ങളിലും പന്തലുകളില്‍ ആണ് ആരാധനയും ആഘോഷവും ഒക്കെ നടക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂജാ ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും ദേവിയുടെ ശില്പങ്ങള്‍ ഒരുങ്ങുന്നുണ്ട്. അതില്‍ വ്യത്യസ്ഥമായ ഒരു ശില്പമാണ് രാജ്യ ശ്രദ്ധ കവരുന്നത്. ഒരു അതിഥിതൊഴിലാളിയായി എത്തിയ ദുര്‍ഗയാണ് അതില്‍.
ഒക്കത്ത് കുഞ്ഞുമായി നില്‍ക്കുന്നവള്‍. കൈയ്യില്‍ ശൂലം, ചക്രം, ഗദ, സർപ്പം, ശംഖ്, പരിച, അമ്പ്, വില്ല്, ചുരിക, ഖഡ്ഗം, താമര എന്നീ ആയുധങ്ങള്‍ക്ക് പകരം ധാന്യങ്ങള്‍ നിറഞ്ഞ ചെറുപൊതികള്‍. അത് കൊണ്ട് അവള്‍ക്ക് നിഗ്രഹിക്കേണ്ടത് വിശപ്പെന്ന അസുരനെ.
ലോക്ക് ഡൗൺ കാലത്ത് ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച കാഴ്ചകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അതിഥി തൊഴിലാളികളുടെ പലായനം. അതിന്റെ നേര്‍ക്കാഴ്ചയായാണ് ഇത്തവണ ദുര്‍ഗയ്ക്ക് ഇങ്ങനെ ഒരവതാരം.
Read in IE: Navratri 2020: Know the puja muhurat and timings