Navratri 2018:ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഒമ്പത് വ്യത്യസ്ത രൂപങ്ങളിൽ പ്രപഞ്ചത്തിന്റെ ശക്തിയും ഊർജ്ജവുമായിരിക്കുന്ന ദുർഗ്ഗ ദേവിയെ പ്രീതിപ്പെടുത്തുന്ന ദിവസങ്ങളാണ് ഇത്. ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ പല കഥകളും നിലനിൽക്കുന്നുണ്ടെങ്കിലും സന്ദേശം ഒന്ന് തന്നെയാണ്, തിന്മയുടെ മേൽ നന്മയുടെ വിജയം.

നാല് വ്യത്യസ്ത സീസണുകളിൽ നവരാത്രി മഹോത്സവം ഉണ്ടെങ്കിലും കാലവർഷത്തിന് ശേഷമുള്ള നവരാത്രിയാണ് കൂടുതൽ പ്രാധാന്യത്തോടെ കൊണ്ടാടുന്നത്. ഹിന്ദു കലണ്ടർ പ്രകാരം അശ്വിനി മാസത്തിലാണ് ഈ നവരാത്രി, അതായത് ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ. ഈ വർഷം ഒക്ടോബർ 10 മുതൽ 18 വരെയാണ് നവരാത്രി ആഘോഷങ്ങൾ.

കിഴക്കൻ, വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ ദുർഗ്ഗ പൂജയായിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്. വിശ്വാസമനുസരിച്ച് മഹിഷാസുരന് മേൽ ദുർഗ്ഗ ദേവി നേടിയ വിജയത്തിന്റെ അനുസ്മരണമാണ് നവരാത്രി. ആ വിജയത്തിന്റെ ആഘോഷമായാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്.

എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ രാവണന് മേൽ രാമൻ നേടിയ വിജയമാണ് നവരാത്രി മഹോത്സവത്തിന്റെ ഇതിവൃത്തം. ഒമ്പത് ദിവസങ്ങളിൽ രാമലീല അവതരിപ്പിക്കുകയും പത്താം ദിനം രാവണന്റെയും സഹോദരന്മാരായ കുംഭകർണ്ണന്റെയും മേഘനാഥന്റെയും രൂപങ്ങൾ കത്തിക്കുന്നതുമാണ് വടക്കൻ സംസ്ഥാനങ്ങളിലെ ആഘോഷം.

Read Here: Navratri 2019: നവദുർഗകളെ ആരാധിക്കുന്ന നവരാത്രിയിലെ ഒൻപതു നാളുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook