17 ദിവസം തുടര്‍ച്ചയായി പ്രസംഗിച്ച സിദ്ദുവിന്റെ സ്വ​ര​നാ​ള​പാ​ളി​യി​ൽ തകരാര്‍

കോണ്‍ഗ്രസിന് വേണ്ടി 17 ദിവസത്തിനുളളില്‍ 70 പൊതുപരിപാടികളിലാണ് അദ്ദേഹം പ്രസംഗിച്ചത്

ഛ​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് മ​ന്ത്രി നവ്​ജ്യോ​ത് സിങ് സി​ദ്ദു​വി​ന്‍റെ സ്വ​ര​നാ​ള​പാ​ളി​യി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 17 ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വും പ്ര​സം​ഗ​ങ്ങ​ളു​മാ​ണ് സി​ദ്ദു​വി​നു വി​ന​യാ​യ​ത്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വിശ്രമം വേണമെന്നാണ് അദ്ദേഹത്തിനോട് ഡോക്ടര്‍ ഉപദേശിച്ചത്.

കോണ്‍ഗ്രസിന് വേണ്ടി 17 ദിവസത്തിനുളളില്‍ 70 പൊതുപരിപാടികളിലാണ് അദ്ദേഹം പ്രസംഗിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം സജീവമാണ്. കര്‍താപൂര്‍ ഇടനാഴിയിലെ ചടങ്ങിലും നവംബര്‍ 28ന് അദ്ദേഹം പങ്കെടുത്തിരുന്നു. തമാശ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ജനകീയമായാണ് കണക്കാക്കുന്നത്. സി​ദ്ദു പൂ​ർ​ണ​വി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന വി​നോ​ദ, സാം​സ്കാ​രി​ക വ​കു​പ്പു മ​ന്ത്രി​യാ​ണ് സി​ദ്ദു.

അദ്ദേഹം ഒന്നില്‍ കൂടുതല്‍ തവണ രക്തപരിശോധനയ്ക്ക് വിധേയമായതായി സര്‍ക്കാര്‍ അറിയിച്ചു. പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല. ശ്വസന വ്യായാമവും ഫിസിയോതെറാപ്പിയും അദ്ദേഹം ചെയ്യുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Navjot sidhu on brink of losing voice due to hectic campaigning

Next Story
ബുലന്ദ്ഷഹർ കൊലപാതകം: സുബോദ് കുമാർ സിങ്ങിന്റെ കുടുംബം യുപി മുഖ്യമന്ത്രിയെ സന്ദർശിച്ചുYogi Adityanath, Adityanath meets SHO family, Bulandshahr, Bulandshahr violence, Uttar Pradesh, UP cow slaughter, Subodh Kumar Singh, Subodh Kumar singh's family, India news, ie malayalam, ബിലന്ദ്ഷഹർ കൊലപാതകം, യോഗി ആദിത്യനാഥ്, യുപി മുഖ്യമന്ത്രി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com