/indian-express-malayalam/media/media_files/uploads/2018/12/sidhu-sidhdhuu_3805594_835x547-m-002.jpg)
ഛണ്ഡിഗഡ്: പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്വരനാളപാളിയിൽ തകരാർ സംഭവിച്ചു. ഇതേതുടർന്ന് അദ്ദേഹത്തിന് സംസാരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 17 ദിവസത്തെ തുടർച്ചയായ തിരഞ്ഞെടുപ്പു പ്രചാരണവും പ്രസംഗങ്ങളുമാണ് സിദ്ദുവിനു വിനയായത്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വിശ്രമം വേണമെന്നാണ് അദ്ദേഹത്തിനോട് ഡോക്ടര്‍ ഉപദേശിച്ചത്.
കോണ്‍ഗ്രസിന് വേണ്ടി 17 ദിവസത്തിനുളളില്‍ 70 പൊതുപരിപാടികളിലാണ് അദ്ദേഹം പ്രസംഗിച്ചത്. രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം സജീവമാണ്. കര്‍താപൂര്‍ ഇടനാഴിയിലെ ചടങ്ങിലും നവംബര്‍ 28ന് അദ്ദേഹം പങ്കെടുത്തിരുന്നു. തമാശ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ജനകീയമായാണ് കണക്കാക്കുന്നത്. സിദ്ദു പൂർണവിശ്രമത്തിലാണെന്ന് പഞ്ചാബ് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന വിനോദ, സാംസ്കാരിക വകുപ്പു മന്ത്രിയാണ് സിദ്ദു.
അദ്ദേഹം ഒന്നില്‍ കൂടുതല്‍ തവണ രക്തപരിശോധനയ്ക്ക് വിധേയമായതായി സര്‍ക്കാര്‍ അറിയിച്ചു. പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല. ശ്വസന വ്യായാമവും ഫിസിയോതെറാപ്പിയും അദ്ദേഹം ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.