മുംബൈ: റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിക്കുനേരെ അതിക്രമം. മുംബൈയിലെ തുർബേ റെയിൽവേ സ്റ്റേഷനിലെത്തിയ 23 കാരിയെ മധ്യ വയസ്കൻ കടന്നു പിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. സംഭവത്തിൽ 43 കാരനായ നരേഷ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 11.25 ഓടെയായിരുന്നു സംഭവം. കൈയ്യിലെ മൊബൈൽ ഫോണിൽ നോക്കി യുവതി ഫ്ലാറ്റ്ഫോമിലേക്ക് നടന്നുവരികയായിരുന്നു. യുവതിക്കു തൊട്ടു പുറകേ വരികയായിരുന്നു നരേഷ് പെട്ടെന്ന് യുവതിയെ കടന്നു പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് നരേഷിനെ പൊലീസ് തിരിച്ചറിഞ്ഞത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നരേഷ് ജോഷിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ