scorecardresearch
Latest News

രാജ്യത്തെ കോവിഡ് കേസുകളിലെ വര്‍ധനവ്: സംസ്ഥാനങ്ങളില്‍ ഇന്നും നാളെയുമായി കോവിഡ് മോക്ഡ്രില്‍

കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

covid, covid cases, ie malayalam

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ഇന്നും നാളെയും രാജ്യവ്യാപകമായി മോക്ഡ്രില്‍. കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോക്ക് ഡ്രില്ലിന്റെ മേല്‍നോട്ടത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ജജ്ജറിലെ എയിംസ് സന്ദര്‍ശിക്കും.

ഏപ്രില്‍ 7 ന് നടന്ന കോവിഡ് അവലോകന യോഗത്തില്‍, സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആശുപത്രികള്‍ സന്ദര്‍ശിക്കാനും മോക്ക് ഡ്രില്ലുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനും മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 8, 9 തീയതികളില്‍ ജില്ലാ ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും പ്രിന്‍സിപ്പല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായും നടത്തിയ യോഗത്തില്‍, ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങളുടെയും (ഐഎല്‍ഐ) തീവ്രമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (എസ്എആര്‍ഐ) കേസുകളുടെയും സാധ്യതകള്‍ നിരീക്ഷിച്ച് അടിയന്തര ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും കേന്ദ്രന്ത്രി പറഞ്ഞു. കൂടാതെ വാക്‌സിനേഷന്‍, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചിരുന്നു. പോസിറ്റീവ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വന്‍സിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും പുറമെ, കോവിഡ്-അനുയോജ്യമായ പെരുമാറ്റം പിന്തുടരുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nationwide drill hospitals covid preparedness mandaviya visit aiims jhajjar