scorecardresearch

നിങ്ങളുടെ തീന്‍മേശയിലേക്ക് 'അമിത് ഷാ' വരുന്നു; പുതിയ മാമ്പഴ ഇനത്തിന് കേന്ദ്രമന്ത്രിയുടെ പേര്

ഉത്തര്‍പ്രദേശിലെ മാമ്പഴ മനുഷ്യന്‍ എന്നാണ് ഹാജി അറിയപ്പെടുന്നത്

ഉത്തര്‍പ്രദേശിലെ മാമ്പഴ മനുഷ്യന്‍ എന്നാണ് ഹാജി അറിയപ്പെടുന്നത്

author-image
WebDesk
New Update
Amit shah, bjpie malayalam, അമിത് ഷാ, ഐഇ മലയാളം

ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുതായി വിളയിച്ച മാമ്പഴ ഇനത്തിന് കേന്ദ്രമന്ത്രി അമിത് ഷായുടെ പേര് നല്‍കി. സംസ്ഥാനത്തെ പ്രശസ്‍തനായ മാമ്പഴ കര്‍ഷകനും വ്യാപാരിയുമായി ഹാജി ഖാലിമുല്ലയാണ് അമിത് ഷായുടെ പേരിട്ട് മാമ്പഴം പുറത്തിറക്കിയത്. ഉത്തര്‍പ്രദേശിലെ മാമ്പഴ മനുഷ്യന്‍ എന്നാണ് ഹാജി അറിയപ്പെടുന്നത്.

Advertisment

എല്ലാവരെയും ഒന്നിപ്പിക്കാനുള്ള കഴിവും സമൂഹത്തില്‍ ഒരുമ കൊണ്ടുവരാനുമുള്ള അമിത് ഷായുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‍ടനായാണ് മാങ്ങയ്‍ക്ക് പേരു നല്‍കിയതെന്ന് ഖാലിമുല്ല പറഞ്ഞു.

ഭാരത്തിലും രുചിയിലും വളരെ നല്ലതായിരിക്കും പുതിയ മാമ്പഴ ഇനമെന്ന് അദ്ദേഹം പറഞ്ഞു. 'ഷാ മാമ്പഴം' എന്നാണ് അറിയപ്പെടുക. വരും ദിവസങ്ങളില്‍ മാമ്പഴം വിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് മാമ്പഴം വിളയിച്ചെടുത്തത്. 2015ല്‍ നരേന്ദ്രമോദിയുടെ പേരിലും അദ്ദേഹം മാമ്പഴം പുറത്തിറക്കിയിരുന്നു.

മാമ്പഴം കഴിക്കാന്‍ ഇഷ്ടമാണെന്ന് ഈയടുത്ത് മോദി പറഞ്ഞത് തന്നെ സന്തോഷിപ്പിക്കുന്നതായും മുല്ല പറഞ്ഞു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഹിന്ദി നടന്‍ അക്ഷയ്‍ കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മാങ്ങ തിന്നാന്‍ ഇഷ്‍ടമാണെന്ന് മോദി വെളിപ്പെടുത്തിയത്. ഒറ്റമാവില്‍ 300 ഇനം മാമ്പഴങ്ങള്‍ വിളയിച്ച് റെക്കോഡും ഇട്ടിട്ടുണ്ട് ഖാലിമുല്ല. പദ്‍മശ്രീ പുരസ്‍കാരം നേടിയിട്ടുള്ളയാളാണ് മുല്ല.

Advertisment
Uttar Pradesh Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: