ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ഒട്ടും ആശ്വാസം നല്‍കുന്ന കണക്കുകള്‍ അല്ല ഇന്ത്യയ്ക്ക് മുന്നോട്ട് വയ്ക്കാനുള്ളത്. ലോകത്തെ ക്ഷയ രോഗികളില്‍ 24 ശതമാനവും ഇന്ത്യയില്‍ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. പ്രതിവര്‍ഷം 480,000 മുതല്‍ 500,000 ഇന്ത്യക്കാർ ക്ഷയരോഗം വന്നു മരിക്കുന്നുവെന്നത് 2025 ആവുമ്പോഴേക്കും ഇന്ത്യയെ ക്ഷയരോഗ വിമുക്തമാക്കുക എന്ന സ്വപ്നത്തിനു മങ്ങലേല്‍പ്പിക്കുന്നു. പ്രതിദിവസം ഏതാണ്ട് 5000 പേരുടെ മരണത്തിനു കാരണമാവുന്ന ക്ഷയരോഗ മരണങ്ങള്‍ക്കു കാരണമാവുന്ന ആദ്യ പത്തു രോഗങ്ങളില്‍ ഒന്നാണ്. 2015ല്‍ മാത്രമായി പതിനാലു വയസ്സിനു താഴെ പ്രായമുള്ള ഒരു ദശലക്ഷം പേരെയാണ് ക്ഷയരോഗികളായി തിരിച്ചറിഞ്ഞത്. ഇതില്‍ 1,70,000 പേര്‍ മരണപ്പെടുകയും ചെയ്തു. ലോകത്തെ ക്ഷയ രോഗികളില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം രോഗികളും പതിനാലു വയസ്സിനു താഴെയുള്ള കുട്ടികളാണ്.

‘ഇന്ത്യയിലെ ടി.ബി’ എന്ന പേരില്‍ 2012ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 81,482 ക്ഷയ രോഗികള്‍ ഉണ്ടെന്നാണ് തിരിച്ചറിയാന്‍ സാധിച്ചത്.

പോഷകാഹാരക്കുറവാണ് കുട്ടികളെ ക്ഷയരോഗത്തിനു വഴങ്ങുന്നതിനു പ്രധാന കാരണമാവുന്നത്. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഇന്ത്യയിലെ മുപ്പത്തൊമ്പത് ശതമാനം കുട്ടികളും വരള്‍ച്ച മുരടിച്ചവരും ഇരുപത്തൊന്നു ശതമാനം ആവശ്യമായ തൂക്കമോ നീളമോ ഇല്ലാത്തവരും മുപ്പത്തിയാറു ശതമാനം ഭാരക്കുറവുള്ളവരും ആണ്. ശുചിത്വമില്ലാത്ത സാഹചര്യങ്ങള്‍, എച്ച്ഐവി, മദ്യപാനം, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം, പ്രമേഹം എന്നിവ ക്ഷയ രോഗികളുടെ എണ്ണത്തിലെ വര്‍ധനവിനു കാരണമാവുന്നു.

ലോകാരോഗ്യ സംഘടനാ കണക്കുകള്‍ പ്രകാരം ആറു രാജ്യങ്ങളിലായാണ്‌ ലോകത്തെ ക്ഷയ രോഗികളില്‍ 60 ശതമാനവും. ഇന്തോനീഷ്യ, ചൈന, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു ശേഷം പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.

ട്യൂബര്‍കുലോസിസ് ബാക്റ്റീരിയം എന്ന ജീവാണുവാണ് ക്ഷയരോഗത്തിനു ഹേതു. മിക്കവാറും സാഹചര്യങ്ങളില്‍, ആദ്യം ശ്വാസകോശത്തിലും പിന്നീട് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന രീതിയാണ് ഈ ജീവാണുവിന്റേത്. കൃത്യമായതും ഭക്ഷണക്രമം ചിട്ടപ്പെടുത്തുക, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികളില്‍ കൂടുതല്‍ വിറ്റാമിനും പ്രോട്ടീനും ഉറപ്പുവരുത്തുക, ക്രിയാത്മകമായ പൊതുവിതരണ സമ്പ്രദായം വികസിപ്പിക്കുക എന്നിവയാണ് ക്ഷയരോഗത്തെ തടുക്കുവാനായുള്ള ആദ്യ മാര്‍ഗ്ഗം എന്നു വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ