കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം; 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ടെങ്കിസ് എണ്ണപ്പാടത്തിലാണ് മലയാളികള്‍ അടക്കമുളളവര്‍ കുടുങ്ങിയത്

Indian, ഇന്ത്യക്കാര്‍, khasakistan, കസാഖിസ്ഥാന്‍, oil field, എണ്ണപ്പാടം, stranded, clash, സംഘര്‍ഷം

ന്യൂഡല്‍ഹി: കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ടെങ്കിസ് എണ്ണപ്പാടത്തിലാണ് മലയാളികള്‍ അടക്കമുളളവര്‍ കുടുങ്ങിയത്. തദ്ദേശീയരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ കുടുങ്ങിയത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പണിയെടുക്കുന്ന ഇവിടെ, നിരവധി ഇന്ത്യക്കാരും ഉണ്ട്. ഇവരുടെ സാഹചര്യത്തെക്കുറിച്ച് നിലവില്‍ അറിവില്ല. തദ്ദേശീയരായ തൊഴിലാളികള്‍ വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ പേരിലായിരുന്നു ആക്രമണം എന്നാണ് സ്വതന്ത്ര വാര്‍ത്താ ഏജന്‍സി റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘര്‍ഷത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. കസാഖ്‍സ്ഥാനിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആവശ്യമായ സഹായം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കും – മന്ത്രി ട്വീറ്റ് ചെയ്‍തു. അമേരിക്കന്‍ ഓയില്‍ കമ്പനികളായ ഷെവ്‍റോണ്‍, എക്സണ്‍ മൊബീല്‍, റഷ്യന്‍ സംരംഭം ലുക്ഓയില്‍ എന്നിവയുടെ സംയുക്ത കമ്പനിയാണ് ടെങ്കിസ്‍ചെവ്റോയില്‍. എണ്ണപ്പാടത്ത് സംഘര്‍ഷം ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ടെങ്കിസില്‍ കുടുങ്ങിയ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ടെലഫോണ്‍ നമ്പര്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. കസാഖ്‍സ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് നമ്പര്‍ പുറത്തുവിട്ടത് – +77012207601 ഈ നമ്പറില്‍ വിവരങ്ങള്‍ അറിയാം.

Get the latest Malayalam news and National news here. You can also read all the National news by following us on Twitter, Facebook and Telegram.

Web Title: Workers clash at kazakh oilfield indians reportedly stranded

Next Story
വ​നി​താ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​യെ ടി​ആ​ർ​എ​സ് പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ടു ത​ല്ലിTelangana, തെലങ്കാന, Attack, ആക്രമണം, forest, വനം, viral video, വൈറല്‍ വീഡിയോ, case കേസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com