മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. സയണ്‍, കുര്‍ള, ദാദര്‍ എന്നീ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയില്‍ റയില്‍, റോഡ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചു. വൈകുന്നേരത്തോടെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വെളളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ കുത്തൊഴുക്ക് അനുഭവപ്പെട്ടതോടെ റോഡ് ഗതാഗതം സ്തംഭിച്ചു.

വിമാനങ്ങള്‍ 30 മിനുട്ട് വൈകി. അടുത്ത നാല് മണിക്കൂര്‍ മുംബൈയില്‍ കനത്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read More: കനത്ത മഴ: വെളളക്കെട്ടില്‍ മുങ്ങി മുംബൈ; റോഡ് ഗതാഗതം തടസപ്പെട്ടു

വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലാണ് രൂക്ഷമായ ഗതാഗത സ്തംഭനം ഉണ്ടായത്. വിമാനത്താവളത്തിലേക്കുളള യാത്രക്കാരെയാണ് ഇത് കൂടുതലായും ബാധിച്ചത്. സാധാരണ ദിവസങ്ങളില്‍ വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങാറുണ്ടെങ്കിലും വെളളക്കെട്ട് സ്ഥിതിഗതി രൂക്ഷമാക്കി. മുംബൈ പ്രാന്തപ്രദേശങ്ങള്‍, ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്‍വി റോഡ്, വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളില്‍ വെളളക്കെട്ടുണ്ടായി. കൂടാതെ വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടല്‍ ഗേറ്റിനടുത്തും വെളളം കയറി.

മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് പുറത്തെ റോഡ്

കനത്ത മഴയെ തുടര്‍ന്നുണ്ടായ കുറഞ്ഞ ദൃശ്യതയെ തുടര്‍ന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും അപകടമുണ്ടായി. മുംബൈയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook