‘എംഎല്‍എമാരെ വില്‍ക്കുകയാണെന്ന് കേട്ടത് നേരാണോ മുത്തച്ഛാ?’; പേരക്കുട്ടിയുടെ ചോദ്യം നിയമസഭയില്‍ വെളിപ്പെടുത്തി എംഎല്‍എ

‘എന്നേയും തട്ടിക്കൊണ്ടു പോകുമോ എന്നാണ് ഭാര്യ എന്നോട് ചോദിച്ചത്’- കര്‍ണാടക നിയമസഭയിലെ സംഭാഷണങ്ങള്‍

Karnataka, കര്‍ണാടക, Congress, കോണ്‍ഗ്രസ്, bjp, ബിജെപി, assembly, നിയമസഭ, governor ഗവര്‍ണര്‍

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് ബിജെപി മുറവിളി കൂട്ടുന്ന കര്‍ണാടക നിയമസഭയില്‍ വെളളിയാഴ്ച്ചയും പ്രക്ഷുബ്ധ ദിനമായിരുന്നു. ഇ​​​​​​​​ന്ന​​​​​​​​ലെ ആ​​​​​​​​റു​​​​​​​​മ​​​​​​​​ണി​​​​​​​​ക്കു മു​​​​​​​​ന്പ് വോ​​​​​​​​ട്ടെ​​​​​​​​ടു​​​​​​​​പ്പ് ന​​​​​​​​ട​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന ഗ​​​​​​​​വ​​​​​​​​ർ​​​​​​​​ണ​​​​​​​​ർ വാ​​ജു​​ഭാ​​യ് വാ​​ല​​യു​​ടെ ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ അ​​​​​​​​ന്ത്യ​​​​​​​​ശാ​​​​​​​​സന​​​​​​​​വും സ്പീ​​​​​​​​ക്ക​​​​​​​​ർ ത​​​​​​​​ള്ളി. ഇ​​​​​​ന്ന​​​​​​​ലെ ഉ​​​​​​​ച്ച​​​​​​​യ്ക്ക് ഒ​​​​​​​ന്ന​​​​​​​ര​​​​​​​യ്ക്കു​​​​​​​ള്ളി​​​​​​​ൽ സ​​​​​​​ഭ​​​​​​​യി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം തെ​​​​​​​ളി​​​​​​​യി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് വ്യാ​​​​​​​ഴാ​​​​​​​ഴ്ച ഗ​​​​​​​വ​​​​​​​ർ​​​​​​​ണ​​​​​​​ർ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ വ​​​​​​​ഴ​​​​​​​ങ്ങി​​​​​​​യി​​​​​​​ല്ല. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ഇ​​​​​​​ന്ന​​​​​​​ലെ വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം ആ​​​​​​​റി​​​​​​​നു മു​​​​​​​മ്പ് ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം തെ​​​​​​​ളി​​​​​​​യി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു ഗ​​​​​​​വ​​​​​​​ർ​​​​​​​ണ​​​​​​​ർ അ​​​​​​​ന്ത്യ​​​​​​​ശാ​​​​​​​സ​​​​​​​നം ന​​​​​​​ല്കി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​തും സ്പീ​​​​​​​ക്ക​​​​​​​ർ ത​​​​​​​ള്ളു​​ക​​യാ​​യി​​രു​​ന്നു.

ഗ​​വ​​ർ​​ണ​​ർ ആ​​ദ്യം നി​​ശ്ച​​യി​​ച്ച സ​​മ​​യം അ​​ടു​​ക്കാ​​റാ​​യ​​പ്പോ​​ൾ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി. തു​​ട​​ർ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു വ​​രെ സ​​ഭ നി​​ർ​​ത്തി​​വ​​ച്ചു. വൈ​​കു​​ന്നേ​​രം ആ​​റി​​ന​​കം ഭൂ​​രി​​പ​​ക്ഷം തെ​​ളി​​യി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഗ​​വ​​ർ​​ണ​​ർ ര​​ണ്ടാ​​മ​​ത് സ​​ന്ദേ​​ശം ന​​ല്കി​​യ​​പ്പോ​​ൾ, ര​​ണ്ടാ​​മ​​ത്തെ പ്ര​​ണ​​യ​​ലേ​​ഖ​​നം കി​​ട്ടി​​യെ​​ന്നും ഗ​​വ​​ർണർ​​ക്ക് ജ്ഞാ​​നോ​​ദ​​യം ല​​ഭി​​ച്ചെ​​ന്നു​​മാ​​യി​​രു​​ന്നു കു​​മാ​​ര​​സ്വാ​​മി വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. കു​​തി​​ര​​ക്ക​​ച്ച​​വ​​ടം സം​​ബ​​ന്ധി​​ച്ച് ത​​നി​​ക്ക് നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ചെ​​ന്നും ഇ​​തൊ​​ഴി​​വാ​​ക്കാ​​ൻ എ​​ത്ര​​യും വേ​​ഗം വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്നും ഗ​​വ​​ർ​​ണ​​ർ സ​​ന്ദേ​​ശ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. വളരെ രസകരവും രാഷ്ട്രീയ പ്രാധാന്യവും ഉളള ചില വാദപ്രതിവാദങ്ങള്‍ക്കാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്.

*ശിവലിംഗ ഗൗഡ (ജെ.ഡി.എസ് എംഎല്‍എ): ‘എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ തട്ടിക്കൊണ്ടു പോയ വാര്‍ത്ത എന്റെ ഭാര്യ അറിഞ്ഞിരുന്നു. എന്നേയും തട്ടിക്കൊണ്ടു പോകുമോ എന്നാണ് ഭാര്യ എന്നോട് ചോദിച്ചത്. ശ്രീമന്ത് പാട്ടീലിന്റെ ഹൃദയം ‘ജും ജും’ എന്ന് മിടിച്ചപ്പോള്‍ അടുത്ത ആശുപത്രിയിലൊന്നും പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെ? ആംബുലന്‍സില്‍ അദ്ദേഹത്തെ പോസ് ചെയ്യിച്ച് ചിത്രം എടുക്കുമ്പോള്‍ ആ പാവപ്പെട്ടവന്റെ കണ്ണട ഊരിമാറ്റാന്‍ മറന്ന് പോയി’

Read More: കര്‍ണാടക നിയമസഭയില്‍ ഉറങ്ങി എഴുന്നേറ്റ് ബിജെപി എംഎല്‍എമാര്‍; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് ഗവര്‍ണര്‍

* ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ (കോണ്‍ഗ്രസ് എംഎല്‍എ): ‘പാട്ടീലിനോട് കോഫിയാണോ ചായയാണോ വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. ബജ്ജി മതി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും ചായയും കാപ്പിയും കഴിച്ചു. സോസ് കൂട്ടി ബജ്ജിയും കഴിച്ചു. 15 മിനുട്ട് കഴിഞ്ഞ് മുഖ്യമന്ത്രി ഞങ്ങളെ കാണാനെത്തിയപ്പോള്‍ പാട്ടീല്‍ അപ്രത്യക്ഷനായി’

* ഡി.കെ ശിവകുമാര്‍ (കോണ്‍ഗ്രസ്): ‘നെഞ്ചു വേദന വന്നപ്പോള്‍ ശ്രീമന്ത് പാട്ടീലിന് ചെന്നൈയിലെ ആശുപത്രി ഒന്നും കണ്ടില്ലെ? ഹൃദയവേദനക്ക് അദ്ദേഹം നേരേ പറന്നത് മുംബൈയിലേക്കായിരുന്നു.’

* നഞ്ചെഗൗഡ (കോണ്‍ഗ്രസ്): ‘എന്റെ പേരക്കുട്ടി എന്നെ വിളിച്ച് ഞാന്‍ എവിടെയാണ് ഉളളതെന്ന് ചോദിച്ചു. പുറത്താണ് ഉളളതെന്ന് ഞാന്‍ പറഞ്ഞു. വേഗം വരുമെന്നും പറഞ്ഞു. അപ്പോഴാണ് അവന്‍ ചോദിച്ചത് എംഎല്‍എമാരെയൊക്കെ അവിടെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടോ എന്ന്. ഞാന്‍ ഞെട്ടിപ്പോയി. വെറും അഞ്ചര വയസാണ് അവന്റെ പ്രായം. എവിടെയാണ് നമ്മുടെ അവസ്ഥ എത്തിയതെന്ന് നോക്കു’

* എച്ച്.ഡി കുമാരസ്വാമി (മുഖ്യമന്ത്രി): ‘ജെഡിഎസ് എംഎല്‍എ നാരങ്ങ എടുതത് നടക്കുന്നെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍. ഹിന്ദു സംസ്കാരത്തില്‍ വിശ്വസിച്ച് നിങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. അദ്ദേഹം നാരങ്ങ എടുക്കാറുണ്ട്. എപ്പോഴും ക്ഷേത്രത്തില്‍ പോവാറുണ്ട്. പക്ഷെ അദ്ദേഹം മന്ത്രവാദം ചെയ്യുന്നെന്നാണ് നിങ്ങള്‍ പറയുന്നത്. ദുര്‍മന്ത്രവാദം കൊണ്ട് ഒരു സര്‍ക്കാരിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് നിങ്ങള്‍ പറയുന്നത്?’

*

Get the latest Malayalam news and National news here. You can also read all the National news by following us on Twitter, Facebook and Telegram.

Web Title: Trust vote debate in karanata assembly lighter moments in the assembly

Next Story
പ്രിയങ്കയ്ക്ക് പിന്നാലെ തൃണമൂല്‍ പ്രതിനിധികളെയും യുപി പൊലീസ് തടഞ്ഞുവച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express