മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്

കനോജിയയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ നിർദേശം

Prashant Kanojia, ie malayalam

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ജാമ്യത്തിൽ ഉടൻ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി. കനോജിയയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ നിർദേശം. ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ ആർക്കും കൈകടത്താനാവില്ല, അത് ഭരണഘടന ഉറപ്പുനൽകുന്നതാണ്, അതിനെ ആർക്കും എതിർക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, അജയ് റസ്തോഹി ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു.

ട്വീറ്റുകളുടെ പേരിൽ ഒരാളെ എങ്ങനെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ജസ്റ്റിസ് ബാനർജി ചോദിച്ചു. ഇതിനു ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകൾ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും ഐപിസി 505-ാം വകുപ്പ് കൂടി ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ മറുപടിയിൽ ബഞ്ച് അതൃപ്തി അറിയിച്ചു. ജൂൺ 22 വരെ കനോജിയയെ റിമാൻഡ് ചെയ്യണമെന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ബഞ്ച്, ഉടൻ ജാമ്യത്തിൽ വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കനോജിയ ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സോഷ്യൽ മീഡിയ വഴി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആക്ഷേപിച്ചുവെന്ന പരാതിയിൽ ജൂൺ എട്ടിനാണ് കനോജിയയെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ മാധ്യമലോകത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മകൾ അടക്കം കനോജിയയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

Get the latest Malayalam news and National news here. You can also read all the National news by following us on Twitter, Facebook and Telegram.

Web Title: Supreme court order to release freelance journalist prashant kanojia

Next Story
‘തടവറയുടെ കവാടം കടന്നപ്പോള്‍ ഞാന്‍ കരഞ്ഞു കൊണ്ടേയിരുന്നു’; തടവിലാക്കപ്പെട്ട മുന്‍ സൈനികന്‍Army, സൈനികന്‍, Assam, അസം, Citizen, പൗരത്വം, BJP, ബിജെപി, Prisoner, തടവുകാരന്‍, mohammed sanaullah
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express