മുസാഫര്‍പൂര്‍: മസ്തിഷ്‌കവീക്കം വന്ന് 108ഓളം കുട്ടികള്‍ മരിച്ച ബീഹാര്‍ മുസാഫര്‍പൂരിലെ ആശുപത്രി കെട്ടിടത്തിന്റെ പരിസരത്തു നിന്നും മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

മുസാഫര്‍പൂരിലെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്തു നിന്നാണ് വികൃതമായ മനുഷ്യ അസ്ഥികളും തകര്‍ന്ന തലയോട്ടികളും കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്.

Read More: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി

കണ്ടെത്തിയ അസ്ഥികൂടത്തെിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം വിഭാഗത്തില്‍ നിന്നും ഉപേക്ഷിച്ചതാകാമെന്നും എന്നാല്‍ ഇത് കുറച്ചുകൂടി മാനുഷികമായ തരത്തില്‍ ചെയ്യേണ്ടിയിരുന്നതായിരുന്നുവെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എസ്.കെ ഷാഹി പ്രതികരിച്ചു. പോസ്റ്റ്മാര്‍ട്ടം വിഭാഗം പ്രിന്‍സിപ്പലിന് കീഴില്‍ വരുന്നതാണെന്നും അദ്ദേഹത്തെ വിവരമറിയിക്കാമെന്നും എസ്.കെ ഷാഹി പറഞ്ഞു.

മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തി. പരിശോധനയില്‍ മനുഷ്യശരീരങ്ങള്‍ ആശുപത്രിക്ക് പുറകില്‍ കത്തിച്ചതായി കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook