പൂനെ: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായി. മൂസൈവാലയെ വെടിവച്ച സംഘത്തിലെ 23 കാരനായ സന്തോഷ് ജാദവാണ് അറസ്റ്റിലായതെന്ന് പൂനെ റൂറൽ പൊലീസിലെ ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിൽനിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൂനെ ജില്ലയിലെ പൊഖാരി ഗ്രാമത്തിൽ നിന്നുള്ള ജാദവിനെതിരെ പൂനെ റൂറൽ പൊലീസിൽ കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി അഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
മേയ് 29 നാണ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല മൻസയിൽവച്ച് വെടിയേറ്റു മരിച്ചത്. മൻസ ജില്ലയിലെ ജവഹർ കെ ഗ്രാമത്തിൽ മറ്റ് രണ്ട് പേർക്കൊപ്പം എസ്യുവിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് 27 കാരനായ മൂസെവാലയ്ക്ക് വെടിയേറ്റത്. ഉടൻ തന്നെ മൻസ സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More: നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകും