ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പത്ര സ്വാതന്ത്ര്യം, ദേശീയത, ഇന്ത്യന്‍ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് അഭിമുഖത്തില്‍ ഷാരൂഖ് സംസാരിക്കുന്നത്. വെറ്ററന്‍ താരം ഫരീദ ജലാലാണ് അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തന്റെ പിതാവിനെ കുറിച്ചും രാജ്യത്ത് വരേണ്ട മാറ്റങ്ങളെ കുറിച്ചുമെല്ലാം ഷാരൂഖ് വീഡിയോയില്‍ പറയുന്നുണ്ട്.

”നിങ്ങളുടെ കുടുംബത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയവുമായി അടുത്ത ബന്ധമുള്ളവരുണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയത്തില്‍ എന്ത് മാറ്റമാണ് വരേണ്ടതെന്നാണ് നിങ്ങള്‍ കരുതുന്നത്?” എന്ന് ഫരീദ ചോദിക്കുന്നു. ഇതിന് ഷാരൂഖ് നല്‍കുന്ന മറുപടി ഇതാണ്.

”എന്റെ കുടുംബം, പ്രത്യേകിച്ച് എന്റെ പിതാവ് രാജ്യത്തിന്റെ രാഷ്ട്രീയവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയുന്നയാളാണ്. കാരണം അദ്ദേഹമൊരു സ്വാതന്ത്ര്യ സമര സേനാനായിരുന്നു. അദ്ദേഹം എന്നോട് പറയുമായിരുന്നു. ‘ഷാരൂഖ്, നിന്റെ സ്വാതന്ത്ര്യത്തെ ചെറുതായി കാണരുത്. ഞങ്ങളിത് നേടി തന്നത് നിങ്ങള്‍ എന്നും സ്വാതന്ത്ര്യത്തെ മുന്നോട്ട് കൊണ്ടു പോകണം എന്നുള്ളതു കൊണ്ടാണ്”.

സ്വതന്ത്ര്യം എന്നാല്‍ വിദേശികളില്‍ നിന്നുമുള്ള സ്വാതന്ത്രമെന്നാകും പിതാവ് പറഞ്ഞതെന്നായിരുന്നു അന്ന് താന്‍ ധരിച്ചിരുന്നതെന്ന് ഷാരൂഖ് പറയുന്നു. എന്നാല്‍ ഇന്ന് താന്‍ മുതിര്‍ന്നതോടെ ആ കാഴ്ചപ്പാട് മാറിയെന്നും ഇപ്പോള്‍ സ്വാതന്ത്ര്യം എന്നാല്‍ ദാരിദ്ര്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാകാം. ചിലപ്പോള്‍ കഷ്ടപ്പാടില്‍ നിന്നുള്ള സ്വാതന്ത്ര്യമാകാം. പത്രങ്ങളില്‍ വരുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ എനിക്ക് അറിവുള്ളൂ. അതു സത്യമാണോ നുണയാണോ എന്നെനിക്കറിയില്ല. ഈ അഭ്യൂഹത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാകാം അതു ചിലപ്പോള്‍.

”പത്ര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും പറയുമ്പോള്‍, എനിക്കോര്‍മ്മയുണ്ട് ചെറുപ്പത്തില്‍ നമ്മളൊക്കെ ഉപന്യാസങ്ങളെഴുതിയിട്ടുണ്ടാകും എന്റെ ഇന്ത്യ എന്ന വിഷയത്തില്‍. പക്ഷെ അത് ശരിയല്ലെന്ന് തോന്നു. ഇന്ത്യ ഇങ്ങനെയാണ്. നമ്മളൊക്കെ ഈ രാജ്യത്തിലെ പൗരന്മാരാണെന്നാണ് പറയേണ്ടതെന്ന് തോന്നു. നമ്മള്‍ ഈ രാജ്യത്തിന്റെ ഉടമകളല്ല. ഉടമസ്ഥാവകാശം എന്നാല്‍ ഇത് നമ്മുടെ ഇന്ത്യയെന്നല്ല” താരം പറയുന്നു.

ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍ എന്തൊക്കെയാണ് ഒരാളുടെ ഉത്തരവാദിത്വങ്ങളെന്നതില്‍ ഷാരൂഖ് പറയുന്നത് ഇങ്ങനെ,”രാജ്യത്തിന് വേണ്ടി നമുക്ക് എന്ത് ചെയ്യാനാകും എന്നാണ്. രാജ്യദ്രോഹികളെന്ന് വിളിക്കപ്പെടുന്നവര്‍ കരുതുന്നത് അവര്‍ ഇന്ത്യയുടെ ഭാഗമെന്നല്ലെന്നാണ്. ഇത് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നു. എന്റെ പിതാവ് പറഞ്ഞ സ്വാതന്ത്ര്യത്തില്‍ നിന്നും അകന്നു പോകുന്നതു പോലെ തോന്നും” താരം കൂ്ട്ടിച്ചേര്‍ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook