Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

അന്തരിച്ച പിതാവിനെതിരായ പ്രസ്താവന; കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് റിതേഷിന്റെ രൂക്ഷ വിമര്‍ശനം

ഏഴ് വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ ഇതിന് അദ്ദേഹം തന്നെ മറുപടി നല്‍കുമായിരുന്നുവെന്ന് റിതേഷ്

Riteish Deshmukh,റിതേഷ് ദേശ്മുഖ്, Piyush Goyal,പിയുഷ് ഗോയല്‍, Mumbai 26/11 attacks,മുംബെെ ഭീകരാക്രമണം, Vilasrao Deshmukh, BJP, Congress

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖിനെതിരായ പ്രസ്താവനയില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന് മറുപടിയുമായി റിതേഷ് ദേശ്‌മുഖ്. വിലാസ്‌റാവുവിന്റെ മകനും ബോളിവുഡ് താരവുമാണ് റിതേഷ്. മുംബൈ ഭീകരാക്രമണ സമയത്ത് മുഖ്യമന്ത്രിയായിരുന്ന വിലാസ്‌റാവു തന്റെ മകന് സിനിമയില്‍ വേഷം കിട്ടുന്നതിനെ കുറിച്ച് മാത്രമായിരുന്നു അപ്പോള്‍ ആശങ്കപ്പെട്ടിരുന്നത് എന്നായിരുന്നു ഗോയലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെയാണ് റിതേഷ് രംഗത്തെത്തിയത്.

”അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ബലരായിരുന്നു. അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അകത്ത് വെടിവയ്പും ബോംബിടലും നടക്കുമ്പോള്‍ വിലാസ്‌റാവു ഒബ്‌റോയ് ഹോട്ടലിന് പുറത്ത് ഒരു നിര്‍മ്മാതാവുമായി തന്റെ മകന് റോള്‍ നല്‍കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു” എന്നായിരുന്നു ഗോയല്‍ പറഞ്ഞത്. ഇതിനെതിരെ ട്വിറ്ററിലൂടെ റിതേഷ് രംഗത്തെത്തി.

തന്നെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ ജീവനോടെയില്ലാത്ത ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു റിതേഷിന്റെ മറുപടി. ഒരു മുഖ്യമന്ത്രിയെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇവിടെയില്ലാത്ത ആളെ കുറ്റം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ ഇതിന് അദ്ദേഹം തന്നെ മറുപടി നല്‍കുമായിരുന്നുവെന്നും റിതേഷ് പറഞ്ഞു. 2012 ലാണ് വിലാസ്‌റാവു മരിക്കുന്നത്.

അതേസമയം, താന്‍ പിതാവിനൊപ്പം ഒബ്‌റോയ് ഹോട്ടലിനടുത്ത് വന്നിരുന്നുവെന്നും പക്ഷെ തനിക്ക് റോള്‍ തേടുകയായിരുന്നില്ല പിതാവെന്നും റിതേഷ് വ്യക്തമാക്കി. തനിക്ക് റോള്‍ കിട്ടാനായി ഒരിക്കല്‍ പോലും പിതാവ് ആരോടും സംസാരിച്ചിട്ടില്ലെന്നും ഇതില്‍ താന്‍ അഭിമാനിക്കുന്നതായും റിതേഷ് പറഞ്ഞു. ഒബ്‌റോയ് ഹോട്ടലില്‍ വെടിവയ്പ് നടക്കുമ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

ആക്രമണം നടക്കുന്ന ഇടത്ത് നിന്നുമുള്ള റിതേഷിനും രാം ഗോപാല്‍ വര്‍മ്മയ്ക്കും ഒപ്പമുള്ള വിലാസ്‌റാവുവിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് താന്‍ അവരെ അവിടെ കൊണ്ടു വന്നത് തെറ്റായിരുന്നുവെന്ന് വിലാസ്‌റാവു പറഞ്ഞിരുന്നു.

Get the latest Malayalam news and National news here. You can also read all the National news by following us on Twitter, Facebook and Telegram.

Web Title: Riteish deshmukh replies to piyush goyals attack on father

Next Story
ശ്രീലങ്കയില്‍ മുസ്‌ലിം വിരുദ്ധ പ്രക്ഷോഭം; 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുMuslim, മുസ്ലിം Sri Lanka, ശ്രീലങ്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com