Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

മഴ പെയ്യുമ്പോഴൊക്കെ റഡാറില്‍ നിന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമാകാറുണ്ടോ?; മോദിയെ പരിഹസിച്ച് രാഹുൽ

മധ്യപ്രദേശിലെ നീമുച്ചിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്

Lok Sabha elections, ലോക്‌സഭ തിരഞ്ഞെടുപ്പ്, രാഹുൽ ഗാന്ധി, Lok Sabha elections 2019, Rahul Gandhi, രാഹുൽ ഗാന്ധി, Rahul Gandhi tribals remark, election commision, indian express, IE Malayalam, ഐഇമലയാളം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘ സിദ്ധാന്തത്തിലുള്ള പരിഹാസം സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ മേഖലയിലും തുടരുകയാണ്. പാക്കിസ്ഥാന്റെ റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്കും മഴയ്ക്കും കഴിയുമെന്നായിരുന്നു മോദിയുടെ പരാമർശം. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയില്‍ മഴ പെയ്യുമ്പോഴൊക്കെ റഡാറില്‍ നിന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമാകാറുണ്ടോയെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ചോദിച്ചു. മധ്യപ്രദേശിലെ നീമുച്ചിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

Also Read: ‘കാര്‍മേഘം റഡാറില്‍ നിന്നും രക്ഷിക്കും, ആക്രമണം നടത്തിക്കോളൂ’; മോദിയുടെ അശാസ്ത്രീയ പ്രസ്താവനയ്ക്ക് പരിഹാസം

അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തെ പരാമർശിച്ചും പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി വിമർശിച്ചു. “മേദി ജി, മാങ്ങ കഴിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങൾ പറഞ്ഞു തന്നു. ഇനി പറയൂ തൊഴിൽ രഹിതരായ ഇന്ത്യയിലെ യുവത്വത്തിന് നിങ്ങൾ എന്തുചെയ്തു?” രാഹുൽ ചോദിച്ചു. താൻ കുട്ടിയായിരിക്കുമ്പോൾ മുതൽ മാങ്ങ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇപ്പോഴും ഇഷ്ടമാണെന്നും അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.

Also Read: മേഘങ്ങളില്ലാത്തത് കൊണ്ട് റോമിയോയ്ക്ക് റഡാര്‍ സിഗ്നലുകള്‍ നന്നായി കിട്ടുന്നുണ്ട്; മോദിയെ ട്രോളി ഊര്‍മിള

ബാലാകോട്ട് വ്യോമാക്രമണം നടത്താന്‍ തന്റെ നിര്‍ണായകമായ ഉപദേശമാണ് സൈനിക ഉദ്യോഗസ്ഥരെ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. മോശം കാലാവസ്ഥ കാരണം ഓപ്പറേഷന്‍ നടത്താന്‍ കഴിയുമോയെന്ന് വിദഗ്ധര്‍ ശങ്കിച്ച് നിന്ന് സമയം താനാണ് ആക്രമണം നടത്താന്‍ ഉപദേശം നല്‍കിയതെന്ന് ദേശീയ സാങ്കേതിക ദിനത്തില്‍ മോദി നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Also Read: ‘1980കളില്‍ ഡിജിറ്റല്‍ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചു’; പരിഹസിക്കപ്പെട്ട് മോദിയുടെ മറ്റൊരു പ്രസ്താവന

ഇതിന് പിന്നാലെ അതേ അഭിമുഖത്തിൽ താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചിരുന്നു എന്ന വാദവും വിവാദമായിരുന്നു. സാങ്കേതിക ഉപകരണങ്ങളുമായുളള തന്റെ ഭ്രമം തുടങ്ങുന്നത് ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിനും മുമ്പാണെന്ന് മോദി പറയുന്നു. ടച്ച് സ്ക്രീനില്‍ ഉപയോഗിക്കുന്ന സ്റ്റിലസ് പെന്‍ താന്‍ 1990കളില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.

മോദിയുടെ ഈ രണ്ട് പരാമർശങ്ങളും ഏറ്റെടുത്ത ട്രോളന്മാർക്ക് കഴിഞ്ഞ ദിവസങ്ങൾ ചാകരയായിരുന്നു. മോദിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും പ്രതിപക്ഷ പാർട്ടികൾക്കായി.

Get the latest Malayalam news and National news here. You can also read all the National news by following us on Twitter, Facebook and Telegram.

Web Title: Rahul reaction pm modi over claim on cloud cover during balakot air strike

Next Story
മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസ്; ബിജെപി വനിതാ നേതാവിന് ജാമ്യം BJP activist , Morphed images, Mamata Banerjiee
The moderation of comments is automated and not cleared manually by malayalam.indianexpress.com