ന്യൂഡല്‍ഹി: നവ്ജോത് സിങ് സിദ്ദുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സ്വീകരിച്ചു. അദ്ദേഹം ഇത് ഗവര്‍ണര്‍ക്ക് കൈമാറി. കോണ്‍ഗ്രസ് അദ്ധ്യക്ഷന് അദ്ദേഹം അയച്ച രണ്ടു വരി രാജിക്കത്ത് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടിരുന്നത്. ജൂണ്‍ 10ന് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായി ഇരിക്കുമ്പോഴാണ് രാജിക്കത്ത് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയില്‍ നിന്നും രാജി വെക്കുന്നതായി മാത്രമാണ് അദ്ദേഹം രാജിക്കത്തില്‍ പറയുന്നത്. കാരണം എന്താണെന്ന് വ്യക്തമാക്കുന്നില്ല. മന്ത്രിസഭയില്‍ തദ്ദേശ ഭരണ വകുപ്പിന് പകരം നല്‍കിയ ഊര്‍ജവകുപ്പ് ഏറ്റെടുക്കാന്‍ സിദ്ധു തയ്യാറായിരുന്നല്ല. മന്ത്രി പദവി ഏറ്റടുക്കാതെ സിദ്ധു ആനുകൂല്യങ്ങള്‍ കൈപറ്റുന്നുവെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും രംഗത്തെത്തയിരുന്നു.
2018 നവംബറില്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം മുതല്‍ ആരംഭിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ – സിദ്ദു അഭിപ്രായ ഭിന്നത അതിന്റെ ഉച്ഛസ്ഥായില്‍ എത്തിയിരുന്നു. സിദ്ദുവിന് നല്‍കിയിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മാറ്റി ഊര്‍ജവകുപ്പ് നല്‍കിയതാണ് തര്‍ക്കം രൂകഷമാവാന്‍ കാരണം. പക്ഷെ പദവി ഏറ്റെടുക്കാന്‍ സിദ്ദു തയ്യാറായില്ല.
മുഖ്യമന്ത്രി വിളിക്കുന്ന യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. മന്ത്രി പദവി വഹിക്കാതെ ശമ്പളവും ആനൂകൂല്യങ്ങളും കൈപ്പറ്റുന്നു എന്ന് കാണിച്ച് ബി.ജെ.പി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഇരുവരും ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ശേഷം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു.