ഒ​സാ​ക്ക: ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ, ഇന്ത്യ – റഷ്യ ആയുധ ഇടപാട്, പ്രതിരോധ സഹകരണം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘ വീക്ഷണമുള്ള ബന്ധമാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു.

ലോക്സഭാ തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ മോ​ദി​യെ ട്രം​പ് അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ആ​റോ​ടെ​യാ​ണ് മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബേ​യും പ​ങ്കെ​ടു​ത്തു. ഇ​തി​നു ശേ​ഷ​മാ​ണ് ട്രം​പും മോ​ദി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായാണ് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്‍ വിഷയം, 5ജി, പ്രതിരോധ സഹകരണം എന്നിവയെ കുറിച്ച് സംസാരിക്കണമെന്ന് മോദി ട്രംപിനെ അറിയിച്ചു.

യു​എ​സി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​ള്ള അ​ധി​ക ഇ​റ​ക്കു​മ​തി ​തീ​രു​വ എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന ആ​ശ്യം അ​മേ​രി​ക്ക ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ‘വ​ർ​ഷ​ങ്ങ​ളാ​യി യു​എ​സി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ​ൻ ഇ​റ​ക്കു​മ​തി​ തീ​രു​വ​യാ​ണ് ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ അ​തു വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഈ ​ന​ട​പ​ടി തീ​ർ​ച്ച​യാ​യും പി​ൻ​വ​ലി​ക്ക​ണം. മോ​ദി​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ട്രം​പ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ വ്യാ​പാ​ര മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ച​ർ​ച്ച​യി​ൽ ഇ​ന്ത്യ ഉ​ന്ന​യി​ക്കു​ക. മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മോ​ദി ആ​വ​ശ്യ​പ്പെ​ടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook