ന്യൂഡൽഹി: അമ്മയുടെ 100-ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തി. വീട്ടിലെത്തി അമ്മയെ കണ്ട മോദി ആശീർവാദം വാങ്ങി. ഇളയ മകൻ പങ്കജിനൊപ്പം ഗാന്ധിനഗറിലാണ് മോദിയുടെ അമ്മ ഹീരാബായി താമസിക്കുന്നത്. ആയുരാരോഗ്യവും ആരോഗ്യവും ദീർഘായുസ്സും അമ്മയ്ക്ക് പ്രധാനമന്ത്രി ആശംസിച്ചുവെന്ന് ഗുജറാത്ത് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
ഗാന്ധിനഗറിലെ രാജ്ഭവനിൽ പ്രധാനമന്ത്രിയുടെ താമസം. പുനർനിർമ്മാണം നടത്തിയ കാളികാ മാതാ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി പഞ്ച്മഹൽ ജില്ലയിലെ പാവഗഡിലേക്കും അതിനുശേഷം ‘ഗുജറാത്ത് ഗൗരവ് അഭിയാന്’ കീഴിലുള്ള നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി വഡോദരയിലേക്കും പ്രധാനമന്ത്രി പോയേക്കും.

പ്രധാനമന്ത്രിയുടെ ജന്മദേശമായ മെഹസനയിലെ വഡ്നഗറിൽ വൈകുന്നേരം ഹീരാബായിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് പ്രധാനമന്ത്രി അഹമ്മദാബാദിൽ എത്തിയത്.
”ഹീരാബായിയ്ക്ക് 100 വയസ്സ് തികയുന്നതിനാൽ, ഞങ്ങൾ വഡ്നഗറിലെ ഹട്കേശ്വര ക്ഷേത്രത്തിൽ നവ ചണ്ഡീ യജ്ഞവും സുന്ദർ കാണ്ഡ് പാരായണവും സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ സംഗീത സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. ഹീരാബ വഡ്നഗറിലേക്ക് പോകുമോ എന്നത് അവളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും,” എന്നാണ് മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി നേരത്തെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നീ നാലു സഹോദരന്മാരും വസന്തി എന്നു പേരുള്ള ഒരു സഹോദരിയുമാണുള്ളത്.
Read More: അഗ്നിവീർ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ