ന്യുഡൽഹി: ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ന് പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. ഒരാഴ്ച മുമ്പ് പെട്രോൾ ലിറ്ററിന് രണ്ടര രൂപയും ഡീസൽ ലിറ്ററിന് ഒന്നര രൂപയും വീതം കുറച്ചിരുന്നു. എന്നാൽ ഇന്ധന വില വീണ്ടും കുറക്കുന്നതിനായ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാനും ഇന്ന് യോഗം ചേർന്നതായ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഒക്ടോബർ നാലിന് കേന്ദ്ര സർക്കാർ ലിറ്ററിന് പെട്രോളിന് 2.50രൂപയും ,ഡീസലിന് 1.50 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നു. ഒരു രൂപ പെട്രോളിയം കമ്പനികളോട് കുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുകളോട് നികുതി ഇളവ് ചെയ്യാനും അത് വഴി അഞ്ച് രൂപയോളം കുറയ്ക്കാനുമാകുമെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി അവകാശപ്പെട്ടത്.
എന്നാൽ ഇന്ധനവില വീണ്ടും കുറക്കുന്നതിനായ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയും, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗം ചേർന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
ലിറ്ററിന് 1.50 രൂപ എക്സൈസ് തീരുവ കുറച്ചത് മൂലം കേന്ദ്ര സർക്കാരിന് 10,500 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് അരുൺ ജെയ്റ്റ്ലി പറയുന്നത്.