ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു. പെട്രോൾ ലിറ്ററിന്​ 2.50 രൂപയും ഡീസലിന്​ 2.47 രൂപയുമാണ്​ കൂടിയത്​.

തിരുവനന്തപുരത്ത് പെട്രോളിന് 76.22 രൂപ, ഡീസലിന് 71.64 രൂപ. ഡല്‍ഹിയില്‍ ഇന്നു പെട്രോളിനു 02.45 പൈസ കൂടി 72.96 രൂപയും ഡീസലിനു 02.36 പൈസ കൂടി 66.69 രൂപയുമായി. അതേസമയം, മുംബൈയില്‍ പെട്രോളിന്‍റെ വില 02.42 പൈസ കൂടി 78.57 രൂപയും ഡീസലിന്‍റെ വില 02.50 പൈസ കൂടി 69.90 രൂപയുമാണ്.

Read More: Budget 2019 Explained: കേന്ദ്ര ബജറ്റ്: ഭവന വായ്‌പകൾക്ക് നികുതിയിളവ്

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്​സൈസ്​ നികുതി, റോഡ്​ അടിസ്ഥാന സൗകര്യ സെസ്​ എന്നിവ വർധിപ്പിച്ചിരുന്നു. നിലവിൽ പെട്രോളിന് 17.98 രൂപയും ​ഡീസലിന്​ 13.83 രൂപയും എക്​സൈസ്​ ഡ്യൂട്ടി ചുമത്തുന്നുണ്ട്​. ഇതിന്​ പുറമേ വിവിധ സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും മുകളിൽ വാറ്റും ചുമത്തുന്നുണ്ട്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook