വാ​രാ​ണ​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച സ്വ​ന്തം മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ൽ എ​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​ന് ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ദി വാ​രാ​ണ​സി​യി​ൽ എ​ത്തു​ന്ന​ത്.

രാവിലെ പത്തരയ്ക്ക് വാരാണസിയില്‍ എത്തിയ മോദി മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. വരാണാസി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്കും നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. വാരാണസി വിമാനത്താവളത്തിലെത്തിയ മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ രാം നായിക്കും ചേര്‍ന്ന് സ്വീകരിച്ചു.

2025 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം മോദി എടുത്തു പറഞ്ഞു. 5 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയെന്ന ആശയം എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘5 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ പത്രത്തിലോ ടിവിയിലോ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കാം. ഒരു സാധാരണക്കാരന് ഇതില്‍ എന്താണ് കാര്യമെന്ന് ചിന്തിക്കരുത്. കാരണം ഈ ലക്ഷ്യങ്ങളെല്ലാം നേടാനുളള കരുത്ത് നമുക്കുണ്ട്,’ മോദി പറഞ്ഞു.

‘ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് കേക്കിന്റെ വലുപ്പം പ്രധാനപ്പെട്ടതാണെന്ന് (Size of cake matters). അതായത് കേക്ക് വലുതാണെങ്കില്‍ വലിയ കഷ്ണം തന്നെ ആളുകള്‍ക്ക് ലഭിക്കും. അതുകൊണ്ടാണ് നമ്മള്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നത്. സമ്പദ്‍വ്യവസ്ഥ വലുതാവണമെന്ന് ലക്ഷ്യം വച്ചാല്‍ വളര്‍ച്ചയും വലുതായിരിക്കും,’ മോദി വ്യക്തമാക്കി.

വാരാണസിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷതൈ നടീല്‍ പരിപാടിക്ക് മോദി തുടക്കം കുറിച്ചു. നേരത്തെ കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി മോദി വാരാണസിയില്‍ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook