മുംബൈ: മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറയുടെ രാജിയില്‍ നിരാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ നടിയുമായ ഊര്‍മിള മതോന്ദ്കര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നടിയായിരുന്ന ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ‘മുംബൈ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ കിരണം’ ആയിരുന്നു മിലിന്ദ് എന്ന് ഊര്‍മിള പറഞ്ഞു. വളരെ കുറച്ച് സമയം മാത്രമേ ഉളളൂവെന്നും കോണ്‍ഗ്രസിന്റെ ഭാവിക്കായി പലതും ചെയ്യാനുണ്ടെന്നും ഊര്‍മിള പറഞ്ഞു.

മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് മിലിന്ദ് ദിയോറ ഇന്നലെ രാജിവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് ശേഷം പാര്‍ട്ടിയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് അദ്ദേഹത്തിന്റെ രാജി.

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ദിയോറ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെയും കെ.​സി.വേ​ണു​ഗോ​പാ​ലി​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ദിയോറ വ്യ​ക്ത​മാ​ക്കി. ലോ​ക്സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മും​ബൈ സൗ​ത്തി​ൽ​നി​ന്നു മി​ലി​ന്ദ് ദിയോറ ജ​ന​വി​ധി തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ശി​വ​സേ​ന​യു​ടെ അ​ര​വി​ന്ദ് സാ​വ​ന്തി​നോ​ട് ദിയോറ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ യാഥാർഥ്യങ്ങള്‍ രാജ്യത്ത് മാറി മറിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം ഇനി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് എല്ലാവരും തയ്യാറെടുക്കേണ്ടത്. ഒരു മൂന്നംഗ സിമിതി നിരീക്ഷണത്തിനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി മുംബൈയില്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് ഇവരെന്ന് തീരുമാനിക്കാനായി നേതാക്കളുമായി ചര്‍ച്ച നടക്കുകയാണ്. മുംബൈ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാനായി എന്റെ പ്രവര്‍ത്തനം തുടരും, ദിയോറ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook