ന്യൂഡല്‍ഹി: വിഷാദരോഗിയായ ഭര്‍ത്താവ് ഭാര്യയേയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തി. ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അധ്യാപകനായ ഉപേന്ദ്ര ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു.

stabbed to death, കുത്തിക്കൊലപ്പെടുത്തി, murder, കൊലപാതകം, man killed wife, ഭാര്യയെ കൊലപ്പെടുത്തി, Delhi, ഡൽഹി, iemalayalam, ഐഇ മലയാളം

ഭാര്യയേയും ഏഴുവയസുള്ള പെണ്‍കുട്ടിയേയും തങ്ങളുടെ അഞ്ച് വയസുള്ള ആണ്‍കുട്ടിയേയും രണ്ട് മാസം പ്രായമുള്ള പെണ്‍കുട്ടിയേയുമാണ് ഉപേന്ദ്ര ശുക്ല ശനിയാഴ്ച പുലര്‍ച്ചെ സ്വന്തം വീട്ടില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ് കുമാര്‍ പറഞ്ഞു.

stabbed to death, കുത്തിക്കൊലപ്പെടുത്തി, murder, കൊലപാതകം, man killed wife, ഭാര്യയെ കൊലപ്പെടുത്തി, Delhi, ഡൽഹി, iemalayalam, ഐഇ മലയാളം

കൊലപാതകം നടക്കുമ്പോള്‍ മെഹ്‌റോളിയിലും രണ്ടുമുറി വീട്ടില്‍ ഉപേന്ദ്രയുടെ ഭാര്യാ മാതാവും ഉണ്ടായിരുന്നു. ശനിയാഴ് രാവിലെ ഉപേന്ദ്ര മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ എത്തി കതക് തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ മൃതദേഹങ്ങള്‍ക്കരികെ ഇരിക്കുന്ന ഉപേന്ദ്രയെയാണ് കണ്ടതെന്നും വിജയ് കുമാര്‍ പറഞ്ഞു.

stabbed to death, കുത്തിക്കൊലപ്പെടുത്തി, murder, കൊലപാതകം, man killed wife, ഭാര്യയെ കൊലപ്പെടുത്തി, Delhi, ഡൽഹി, iemalayalam, ഐഇ മലയാളം

തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. താനാണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത് എന്ന് ഉപേന്ദ്ര ഒരു കടലാസില്‍ എഴുതി വച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ശുക്ല വിഷാദരോഗത്തിന് അടിമയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകം നടന്നത് പുലര്‍ച്ചെ ഒരു മണിക്കും 1.30നും ഇടയിലാണെന്നാണ് നിഗമനം. കൊല ചെയ്യാനുപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook