ന്യൂഡല്‍ഹി: രാജ്യം ആര് ഭരിക്കും? ജനവിധി എന്താകും? ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിയാനോയില്‍ രവീന്ദ്ര സംഗീതം വായിക്കുകയാണ്. ആവോ ആവോ ദാവോ പ്രാണ്‍ എന്ന ഗാനമാണ് മമത ബാനര്‍ജി പിയാനോയില്‍ വായിച്ചത്.
വീഡിയോയില്‍ മമതയുടെ വാക്കുകള്‍ ഇങ്ങനെ:
‘വോട്ടെണ്ണല്‍ ദിനം ആഗതമാകുമ്പോള്‍ ഞാനെന്റെ മാതൃഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഈ ഗാനം മാ മാതി മാനുഷിക്ക് വേണ്ടി സമര്‍പ്പിക്കുന്നു,’ തന്റെ കലാപരമായ കഴിവുകള്‍ കൊണ്ടും ഏറെ ജനപ്രിയയായ മുഖ്യമന്ത്രി പറയുന്നു. വരയും എഴുത്തും നാടകവുമെല്ലാം കൈവശമുള്ള മുഖ്യമന്ത്രികൂടിയാണ് മമത.
Read More: ‘ബംഗാളിലെ ആക്രമണങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്ളതിന് സമാനം’; ബിജെപിക്കെതിരെ മമത
സ്നേഹവും സമാധാനവും ആവശ്യപ്പെട്ട് ദൈവത്തെ വിളിക്കുന്ന ഗാനമാണ് മമത വായിക്കുന്നത്. മമതയുടെ ഈ ചെയ്തി എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ജനങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Read More: പശ്ചിമ ബംഗാളില്‍ റാലി നടത്താന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ച് മമത ബാനര്‍ജി
ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉടനീളം മമത ബാനര്‍ജിയും ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നിരവധി വാക്കേറ്റങ്ങളാണ് നടന്നിട്ടുള്ളത്.