scorecardresearch

ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചതായി സൂചന

ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് സൂചന

ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് സൂചന

author-image
WebDesk
New Update
ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചതായി സൂചന

Rajouri: Army Jawans & Jammu Kashmir Police during a search operation after dozens of rusted grenades and bullets were recovered during excavation in Rajouri district of Jammu and Kashmir on Thursday. PTI Photo (PTI10_20_2016_000277B)

ജമ്മു കാശ്മീരിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നു. രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലുകളാണ് ശനിയാഴ്ച രാവിലെ തന്നെ റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കാശ്മീരിലെ പുൽവാമ ജില്ലയിൽ അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Advertisment

കാശ്മീർ സോൺ പൊലീസിന്റെ ട്വീറ്റിൽ ഏറ്റുമുട്ടൽ നടക്കുന്നു എന്ന് മാത്രമാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാശ്മീരുമായി ബന്ധമുള്ള ഒരു ഭീകരനെ സുരക്ഷ സേന വധിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് രൂപപ്പെട്ട സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാശ്മീർ

Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: