scorecardresearch

വിമാന യാത്രക്കാർക്ക് വമ്പിച്ച ഓഫറുമായി ഇൻഡിഗോ

മേയ് 14 മുതൽ മേയ് 16 വരെയുളള തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ പ്രയോജനപ്പെടുത്താനാവുക

മേയ് 14 മുതൽ മേയ് 16 വരെയുളള തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ പ്രയോജനപ്പെടുത്താനാവുക

author-image
WebDesk
New Update
indigo, indigo airlines, ie malayalam

ന്യൂഡൽഹി: വിമാന യാത്രികരെ ലക്ഷ്യമിട്ട് സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയുടെ വമ്പിച്ച ഓഫർ. 10 ലക്ഷം സീറ്റുകൾക്കാണ് കമ്പനി ഓഫർ നൽകിയിരിക്കുന്നത്. ഓഫർ കാലയളവിൽ ആഭ്യന്തര വിമാന ടിക്കറ്റുകൾ 999 രൂപ മുതലും രാജ്യാന്തര വിമാന ടിക്കറ്റുകൾ 3,499 രൂപ മുതലും ബുക്ക് ചെയ്യാം. 53 ആഭ്യന്തര വിമാന സർവീസുകൾക്കും 17 രാജ്യാന്തര വിമാന സർവീസുകൾക്കുമാണ് ഓഫർ.

Advertisment

മേയ് 14 മുതൽ മേയ് 16 വരെയുളള തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ പ്രയോജനപ്പെടുത്താനാവുക. മേയ് 29 മുതൽ സെപ്റ്റംബർ 28 വരെയുളള തീയതികളിലെ യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ഡിഗിബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 750 രൂപവരെ 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മൊബിക്‌വിക് വാലറ്റ് വഴി ഇടപാട് നടത്തുന്നവർക്ക് 1,000 രൂപവരെ ലഭിക്കും. 3,000 രൂപവരെയുളള തുകയ്ക്ക് ബുക്കിങ് നടത്തുന്നവർക്ക് 500 രൂപ മൊബി‌ക്‌വിക് ക്യാഷ്ബാക്കായി ലഭിക്കും. 6,000 രൂപവരെയാണെങ്കിൽ 1,000 രൂപ കിട്ടും. ഓഫർ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഇത് ലഭിക്കുക.

Advertisment

indigo, indigo airlines, ie malayalam

ഡൽഹി-കൊച്ചി 3,899 രൂപയും, ഡൽഹി-അഹമ്മദാബാദ് 1,899 രൂപയാണ് ഓഫർ കാലയളവിലെ ടിക്കറ്റ് നിരക്ക്. ഡൽഹി-കൊൽക്കത്ത 2,899 രൂപയും, ഡൽഹി-മുംബൈ 3,099 രൂപയും, ഡൽഹി-ബെംഗളൂരു 2,799 രൂപയും, ഭുവനേശ്വർ-ഗുവാഹത്തി 2,299 രൂപയുമാണ്. രാജ്യാന്തര വിമാന ടിക്കറ്റുകൾക്കും ഓഫറുണ്ട്. ഡൽഹി-അബുദാബി 6,799 രൂപയും, ഡൽഹി-ദുബായ് 7,799 രൂപയും, ഡൽഹി-ദോഹ 9,699 രൂപയും, ദുബായ്-അമൃത്സർ 6,699 രൂപയും, കാഠ്മണ്ഡു-ഡൽഹി 5,899 രൂപയും, മസ്കറ്റ്-മുംബൈ 8,699 രൂപയും, മാലി-ബെംഗളൂരു 5,899 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നോൺ സ്റ്റോപ് വിമാനങ്ങൾക്കാണ് ഈ ഓഫറുളളത്.

സമ്മർ ഹോളിഡേയുടെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചതെന്ന് ഇൻഡിഗോ ചീഫ് കൊമേഴ്സ്യൽ ഓഫീസർ വില്യം ബോൾട്‌ലർ പറഞ്ഞു. ഹോളിഡേ സീസൺ കൂടുതൽ ആന്ദകരമാക്കുന്നതിനാണ് 30 ശതമാനംവരെ ഓഫർ നൽകുന്നത്. ഈ വെക്കേഷൻ ഇഷ്ടപ്പെട്ടവർക്കൊപ്പം ഉല്ലാസകരമാക്കാൻ തങ്ങളുടെ ഉപഭോക്താക്കളെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

Indigo Airlines Indigo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: